---
title: "വീട്ടിലേക്കുള്ള വഴി തടഞ്ഞത് ചോദ്യംചെയ്തവർക്കെതിരെ ആക്രമണം: രണ്ടു പേർക്കെതിരെ കേസ്"
english_title: "case against two people"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69935/case-against-two-people"
published_at: "2022-09-22T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632bfd2e4a8bc_news-card.jpg"
keywords: []
---

# വീട്ടിലേക്കുള്ള വഴി തടഞ്ഞത് ചോദ്യംചെയ്തവർക്കെതിരെ ആക്രമണം: രണ്ടു പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **വീട്ടിലേക്ക് നടന്നു പോകുന്ന നടപ്പാതയിൽ കല്ലുവെച്ച് തടസ്സം സൃഷ്ടിച്ചത് ചോദ്യംചെയ്ത ഓട്ടോഡ്രൈവറേയും ഭാര്യയേയും മര്‍ദ്ദിച്ച രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പുളിമ്പറമ്പ് കരിപ്പൂലിലെ കുത്തോട്ടുങ്കല്‍ വീട്ടില്‍ പി.ജെ.റോസ്‌ലീന, ഭര്‍ത്താവ് തളിപ്പറമ്പിലെ ഓട്ടോഡ്രൈവറും ഐ.എന്‍.ടി.യു.സി നേതാവുമായ കുത്തോട്ടുങ്കല്‍ സണ്ണി എന്നിവരുടെ പരാതിയുടെ പേരിൽ ആണ് കേസെടുത്തത്. അയല്‍വാസികളായ ലിജു, പിതാവ് കുര്യാക്കോസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവരും ചോദ്യം ചെയ്ത സണ്ണിയും ഭാര്യയെയും ക്രൂരമായി മർദ്ദിക്കുകയും അശ്ലീല ഭാഷയിൽ സംസാരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കയ്യിലും കഴുത്തിനും പരിക്കേറ്റ സണ്ണിയും റോസ്ലീനും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

## Article Content

**തളിപ്പറമ്പ്: **വീട്ടിലേക്ക് നടന്നു പോകുന്ന നടപ്പാതയിൽ കല്ലുവെച്ച് തടസ്സം സൃഷ്ടിച്ചത് ചോദ്യംചെയ്ത ഓട്ടോഡ്രൈവറേയും ഭാര്യയേയും മര്‍ദ്ദിച്ച രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പുളിമ്പറമ്പ് കരിപ്പൂലിലെ കുത്തോട്ടുങ്കല്‍ വീട്ടില്‍ പി.ജെ.റോസ്‌ലീന, ഭര്‍ത്താവ് തളിപ്പറമ്പിലെ ഓട്ടോഡ്രൈവറും ഐ.എന്‍.ടി.യു.സി നേതാവുമായ കുത്തോട്ടുങ്കല്‍ സണ്ണി എന്നിവരുടെ പരാതിയുടെ പേരിൽ ആണ് കേസെടുത്തത്. അയല്‍വാസികളായ ലിജു, പിതാവ് കുര്യാക്കോസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവരും ചോദ്യം ചെയ്ത സണ്ണിയും ഭാര്യയെയും ക്രൂരമായി മർദ്ദിക്കുകയും അശ്ലീല ഭാഷയിൽ സംസാരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കയ്യിലും കഴുത്തിനും പരിക്കേറ്റ സണ്ണിയും റോസ്ലീനും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69935/case-against-two-people)