---
title: "നടൻ റിസബാവ അന്തരിച്ചു"
english_title: "Actor Rizbawa has passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/698/actor-rizbawa-has-passed-away"
published_at: "2021-10-01T16:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156ebfb47d00_risabava.jpg"
keywords: []
---

# നടൻ റിസബാവ അന്തരിച്ചു

> **Lead Summary:** കൊച്ചി; പ്രമുഖ നടൻ റിസബാവ അന്തരിച്ചു. 60 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

## Article Content

കൊച്ചി; പ്രമുഖ നടൻ റിസബാവ അന്തരിച്ചു. 60 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാ​ദുഷയാണ് റിസബാവയുടെ മരണ വാർത്ത പുറത്തുവിട്ടത്. വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്.

തോപ്പുംപടി സ്വദേശിയായ റിസബാവ 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിൽ നായകനായാണ് സിനിമയിലെത്തുന്നത്. ജോണ്‍ ഹോനായി എന്ന കഥാപാത്രം മികച്ച വിജയമായതോടെ അദ്ദേഹത്തെ തേടി നിരവധി സിനിമകള്‍ എത്തി. സിനിമയോടൊപ്പം നിരവധി ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/698/actor-rizbawa-has-passed-away)