---
title: "വീട് പൂട്ടി പുറത്തുപോയ സമയത്ത് മുൻ വാതിൽ കുത്തിത്തുറന്ന് കവർച്ച: ഏഴര പവൻ സ്വർണവും പണവും മോഷ്ടിച്ചു"
english_title: "gold and cash were stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69793/gold-and-cash-were-stolen"
published_at: "2022-09-21T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ad7f3af62d_vac.jpg"
keywords: []
---

# വീട് പൂട്ടി പുറത്തുപോയ സമയത്ത് മുൻ വാതിൽ കുത്തിത്തുറന്ന് കവർച്ച: ഏഴര പവൻ സ്വർണവും പണവും മോഷ്ടിച്ചു

> **Lead Summary:** **കണ്ണൂർ: **വീട്ടമ്മ ടൗണിൽ സാധനം വാങ്ങാൻ വീടു പൂട്ടി പുറത്തു പോയ സമയത്ത് വീടിൻ്റെ മുൻവാതിൽ കുത്തിതുറന്ന് കവർച്ച. സിറ്റി സ്റ്റേഷൻ പരിധിയിൽ ഹാജമുക്ക് കോട്ടക്ക് സമീപത്തെ കുന്നുംപുറത്ത് പുതിയ കത്ത് വീട്ടിൽ റൗളാബി യുടെ വീട് കുത്തിതുറന്നാണ് കവർച്ച നടന്നത്. വീട്ടുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ഏഴര പവൻ്റെ ആഭരണങ്ങളും 10,000 രൂപയും മോഷണം പോയി. ഇന്നലെ രാവിലെ 11.30 മണിക്ക് വീട് പൂട്ടി പുറത്ത് പോയതായിരുന്നു. ഉച്ചക്ക് 1.15 ഓടെ തിരിച്ചു വന്നപ്പോഴാണ് വീടിൻ്റെ മുൻവാതിൽ കുത്തിതുറന്ന നിലയിൽ കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നത് മനസിലായത്. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും കാണാനില്ലായിരുന്നു.തുടർന്ന് സിറ്റി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**കണ്ണൂർ: **വീട്ടമ്മ ടൗണിൽ സാധനം വാങ്ങാൻ വീടു പൂട്ടി പുറത്തു പോയ സമയത്ത് വീടിൻ്റെ മുൻവാതിൽ കുത്തിതുറന്ന് കവർച്ച. സിറ്റി സ്റ്റേഷൻ പരിധിയിൽ ഹാജമുക്ക് കോട്ടക്ക് സമീപത്തെ കുന്നുംപുറത്ത് പുതിയ കത്ത് വീട്ടിൽ റൗളാബി യുടെ വീട് കുത്തിതുറന്നാണ് കവർച്ച നടന്നത്. വീട്ടുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ഏഴര പവൻ്റെ ആഭരണങ്ങളും 10,000 രൂപയും മോഷണം പോയി. ഇന്നലെ രാവിലെ 11.30 മണിക്ക് വീട് പൂട്ടി പുറത്ത് പോയതായിരുന്നു. ഉച്ചക്ക് 1.15 ഓടെ തിരിച്ചു വന്നപ്പോഴാണ് വീടിൻ്റെ മുൻവാതിൽ കുത്തിതുറന്ന നിലയിൽ കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നത് മനസിലായത്. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും കാണാനില്ലായിരുന്നു.തുടർന്ന് സിറ്റി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69793/gold-and-cash-were-stolen)