---
title: "തളിപ്പറമ്പിൽ കാർ മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു"
english_title: "car accident thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69741/car-accident-thalipparamb"
published_at: "2022-09-21T12:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ab3d517126_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പിൽ കാർ മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു

> **Lead Summary:** **തളിപ്പറമ്പ: **ദേശിയ പാതയിൽ വടക്കാഞ്ചേരി റോഡ് ജംഗ്ഷനിൽ രാജസ്ഥാൻ മാർബിൾസിന് മുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവിൻ്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു പരിയാരം പുത്തൂർ കുന്നിലെ ഇടച്ചേരിയൻ ആൻ്റണിയുടെ മകൻ ജോമോൻ ജോസഫ് ആണ് ബുധനാഴ്ച പുലർച്ചെ മരണപ്പെട്ടത്. ജോമോൻ്റെ അവയവങ്ങൾ കുടംബത്തിൻ്റെ ആഗ്രഹപ്രകാരം ദാനം ചെയ്തു. ഇക്കഴിഞ്ഞ 17 ന് രാത്രിയായിരുന്നു അപകടം. ജോമോൻ്റെ കൂടെ ഉണ്ടായിരുന്ന ശ്രീരാജ് നും പരിക്കേറ്റിരുന്നു. തളിപ്പറമ്പിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ എതിർദിശയിൽ നിന്നും വാഹനം വരുന്നത് കണ്ട് ഇവർ സഞ്ചരിച്ചിരുന്ന KL 13 U 8909 നമ്പർ മാരുതി സെൻ എസ്റ്റിലോ കാർ വളവിൽ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് പെട്ടിക്കട തകർത്ത് മറിയുകയായിരുന്നു.

## Article Content

**തളിപ്പറമ്പ: **ദേശിയ പാതയിൽ വടക്കാഞ്ചേരി റോഡ് ജംഗ്ഷനിൽ രാജസ്ഥാൻ മാർബിൾസിന് മുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവിൻ്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു പരിയാരം പുത്തൂർ കുന്നിലെ ഇടച്ചേരിയൻ ആൻ്റണിയുടെ മകൻ ജോമോൻ ജോസഫ് ആണ് ബുധനാഴ്ച പുലർച്ചെ മരണപ്പെട്ടത്. ജോമോൻ്റെ അവയവങ്ങൾ കുടംബത്തിൻ്റെ ആഗ്രഹപ്രകാരം ദാനം ചെയ്തു. ഇക്കഴിഞ്ഞ 17 ന് രാത്രിയായിരുന്നു അപകടം. ജോമോൻ്റെ കൂടെ ഉണ്ടായിരുന്ന ശ്രീരാജ് നും പരിക്കേറ്റിരുന്നു. തളിപ്പറമ്പിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ എതിർദിശയിൽ നിന്നും വാഹനം വരുന്നത് കണ്ട് ഇവർ സഞ്ചരിച്ചിരുന്ന KL 13 U 8909 നമ്പർ മാരുതി സെൻ എസ്റ്റിലോ കാർ വളവിൽ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് പെട്ടിക്കട തകർത്ത് മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69741/car-accident-thalipparamb)