---
title: "ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ"
english_title: "dry day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69687/dry-day"
published_at: "2022-09-21T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632a932d1ba61_vac.jpg"
keywords: []
---

# ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ

> **Lead Summary:** ശ്രീനാരായണ ​ഗുരു സമാധി ആയതിനാൽ ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. എവിടെ നിന്നും ഒരു തുള്ളി മദ്യം കിട്ടില്ല. ഇന്ന് ഡ്രൈ ഡേ ആയതിനാൽ ഇന്നലെ ബിവറേജസ് ഔട്ട്ലെറ്റുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് കാട്ടി സമൂഹമാധ്യമങ്ങളിലും പല തരത്തിലുള്ള രസകരമായ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. തിരക്കു കുറയ്ക്കാൻ 175 പുതിയ മദ്യശാലകൾ കൂടി ആരംഭിക്കണമെന്ന ബെവ്കോ എംഡിയുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ശുപാർശ പൂർണമായി അംഗീകരിച്ചാൽ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകൾ കൂടി വരും. നിലവിൽ ബവ്കോയ്ക്കും കൺസ്യൂമർഫെഡിനുമായി 306 മദ്യശാലകളാണുള്ളത്.

## Article Content

ശ്രീനാരായണ ​ഗുരു സമാധി ആയതിനാൽ ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. എവിടെ നിന്നും ഒരു തുള്ളി മദ്യം കിട്ടില്ല. ഇന്ന് ഡ്രൈ ഡേ ആയതിനാൽ ഇന്നലെ ബിവറേജസ് ഔട്ട്ലെറ്റുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് കാട്ടി സമൂഹമാധ്യമങ്ങളിലും പല തരത്തിലുള്ള രസകരമായ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. തിരക്കു കുറയ്ക്കാൻ 175 പുതിയ മദ്യശാലകൾ കൂടി ആരംഭിക്കണമെന്ന ബെവ്കോ എംഡിയുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ശുപാർശ പൂർണമായി അംഗീകരിച്ചാൽ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകൾ കൂടി വരും. നിലവിൽ ബവ്കോയ്ക്കും കൺസ്യൂമർഫെഡിനുമായി 306 മദ്യശാലകളാണുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69687/dry-day)