---
title: "ആസാദി കാ അമൃത് മഹോത്സവ്: സർ സയ്യിദ് കോളേജിൽ സെമിനാർ സംഘടിപ്പിച്ചു"
english_title: "seminar in sir syed college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69683/seminar-in-sir-syed-college"
published_at: "2022-09-21T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632a90717e560_vac.jpg"
keywords: []
---

# ആസാദി കാ അമൃത് മഹോത്സവ്: സർ സയ്യിദ് കോളേജിൽ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** പൗരന്റെ അന്തസ്സ് ഉറപ്പു വരുത്തുന്നു എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ കാതലെന്നും ഇന്ത്യയിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന നിയോഫാസിസം വ്യക്തിയുടെ അന്തസ്സിനെ പരിഗണിക്കുന്നേയില്ലെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ ചിന്തകനുമായ ഡോ. കെ അരുൺകുമാർ. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ആസാദി കാ അമൃത് മഹോത്‌സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹോദര്യമെന്ന അടിസ്ഥാന മൂല്യം ജനകീയമായ വിശ്വാസപ്രമാണമായിത്തീരണം. സ്വാതന്ത്ര്യവും സമത്വവും സഹജമായ അനുഭവമായിത്തീരുന്ന വെല്ലുവിളി നിറഞ്ഞ ഒരു രാഷ്ട്രീയ ദൗത്യത്തിന്റെ പേരാണ് ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്ന ജനാധിപത്യ ആശയം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് ചരിത്ര വിഭാഗം, ഇന്റേണൽ ക്വാളിറ്റി അഷ്യൂറൻസ് സെൽ, ഐഡിസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ ഡോ ഇസ്മായിൽ ഒലായിക്കര, കോളേജ് മാനേജർ അഡ്വ പി മഹമൂദ്, മഹമൂദ് അള്ളാംകുളം, ഹൈദരലി എ, ഡോ താജോ എബ്രഹാം, ഡോ മുംതാസ് ടി എം വി, ഡോ സിറാജ് പി പി , മുഹമ്മദ് ഇഖ്ബാൽ കോയിപ്ര, ത്വാഹിർ പി എച്ച് എന്നിവർ സംസാരിച്ചു.

## Article Content

പൗരന്റെ അന്തസ്സ് ഉറപ്പു വരുത്തുന്നു എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ കാതലെന്നും ഇന്ത്യയിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന നിയോഫാസിസം വ്യക്തിയുടെ അന്തസ്സിനെ പരിഗണിക്കുന്നേയില്ലെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ ചിന്തകനുമായ ഡോ. കെ അരുൺകുമാർ. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ആസാദി കാ അമൃത് മഹോത്‌സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹോദര്യമെന്ന അടിസ്ഥാന മൂല്യം ജനകീയമായ വിശ്വാസപ്രമാണമായിത്തീരണം. സ്വാതന്ത്ര്യവും സമത്വവും സഹജമായ അനുഭവമായിത്തീരുന്ന വെല്ലുവിളി നിറഞ്ഞ ഒരു രാഷ്ട്രീയ ദൗത്യത്തിന്റെ പേരാണ് ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്ന ജനാധിപത്യ ആശയം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് ചരിത്ര വിഭാഗം, ഇന്റേണൽ ക്വാളിറ്റി അഷ്യൂറൻസ് സെൽ, ഐഡിസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ ഡോ ഇസ്മായിൽ ഒലായിക്കര, കോളേജ് മാനേജർ അഡ്വ പി മഹമൂദ്, മഹമൂദ് അള്ളാംകുളം, ഹൈദരലി എ, ഡോ താജോ എബ്രഹാം, ഡോ മുംതാസ് ടി എം വി, ഡോ സിറാജ് പി പി , മുഹമ്മദ് ഇഖ്ബാൽ കോയിപ്ര, ത്വാഹിർ പി എച്ച് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69683/seminar-in-sir-syed-college)