---
title: "തളിപ്പറമ്പിൽ ജനറേറ്റർ ഇടിച്ചു തകർത്ത ബസ് ഡ്രൈവർക്കെതിരെ കേസ് "
english_title: "Case against bus driver "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69635/case-against-bus-driver"
published_at: "2022-09-20T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329ebb9e6bce_IMG-20220908-WA0012.jpg"
keywords: []
---

# തളിപ്പറമ്പിൽ ജനറേറ്റർ ഇടിച്ചു തകർത്ത ബസ് ഡ്രൈവർക്കെതിരെ കേസ് 

> **Lead Summary:** തളിപ്പറമ്പിൽ കഴിഞ്ഞ ഒമ്പതാം തീയതി സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ മാസ്റ്റർ ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകുന്ന പരിപാടിക്കായി എത്തിച്ച ജനറേറ്റർ ഇടിച്ചു തകർത്ത സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസ്. പുളിമ്പറമ്പിലെ എംകെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ചന്ദ്രന്റെ പരാതിയിൽ കെ എൽ 59 ജെ 1992 സെഞ്ചുറി ബസ് ഡ്രൈവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ബസ്സ്റ്റാൻഡിൽ നിന്ന് ടൗൺ സ്ക്വയറിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ജനറേറ്റർ വെച്ചിരുന്നത്. രാവിലെ 11. 30 ഓടെ ഇവിടെയെത്തിയ സെഞ്ച്വറി ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ജനറേറ്ററിൽ ഇടിക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം ഉള്ളതായി പരാതിയിൽ പറയുന്നു

## Article Content

തളിപ്പറമ്പിൽ കഴിഞ്ഞ ഒമ്പതാം തീയതി സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ മാസ്റ്റർ ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകുന്ന പരിപാടിക്കായി എത്തിച്ച ജനറേറ്റർ ഇടിച്ചു തകർത്ത സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസ്. പുളിമ്പറമ്പിലെ എംകെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ചന്ദ്രന്റെ പരാതിയിൽ കെ എൽ 59 ജെ 1992 സെഞ്ചുറി ബസ് ഡ്രൈവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ബസ്സ്റ്റാൻഡിൽ നിന്ന് ടൗൺ സ്ക്വയറിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ജനറേറ്റർ വെച്ചിരുന്നത്. രാവിലെ 11. 30 ഓടെ ഇവിടെയെത്തിയ സെഞ്ച്വറി ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ജനറേറ്ററിൽ ഇടിക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം ഉള്ളതായി പരാതിയിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69635/case-against-bus-driver)