---
title: "പോക്സോ കേസ് പ്രതിയുടെ കാൽ തല്ലിയൊടിച്ച അഞ്ചുപേർക്കെതിരെ കേസ്"
english_title: "case against five people"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69586/case-against-five-people"
published_at: "2022-09-20T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329b3eb566e8_mm.jpg"
keywords: []
---

# പോക്സോ കേസ് പ്രതിയുടെ കാൽ തല്ലിയൊടിച്ച അഞ്ചുപേർക്കെതിരെ കേസ്

> **Lead Summary:** **പയ്യന്നൂര്‍: **പോക്‌സോ കേസിലെ പ്രതിയുടെ കാല്‍ തല്ലിയൊടിച്ച അഞ്ചുപേര്‍ക്കെതിരെ യുവാവിന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. കവ്വായിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ.ബഷീർ എന്ന പന്തളം റഷീദിൻ്റെ പരാതിയിലാണ് ഉള്ളി അസൈനാർ, ഫൈസല്‍, പന്തല്‍ ഷംസു, അബ്ദുള്‍ റഹ്മാന്‍വാടിപ്പുറം, അസറുള്ള കവ്വായി എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ആഗസ്ത് 20നാണ് പരാതിക്കാസ്പദമായ സംഭവം. അന്ന്വൈകുന്നേരം നാലോടെ ഇയാളുടെ മുറിയിലെത്തിയ നാലുപേര്‍ മരവടിയുപയോഗിച്ച് മര്‍ദ്ദിച്ചതായാണ് പരാതി.പിന്നീട് രാത്രി എട്ടോടെ വീണ്ടും മുറിയിലെത്തിയ സംഘം ഹോക്കിസ്റ്റിക്കുകൊണ്ട് മര്‍ദ്ദിക്കുകയും ഇടതുകാൽ അടിച്ചു തകർത്തു..പരിക്കേറ്റ ഇയാൾ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പരാതിയിൽ പോലീസ് ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.ഇതിനാല്‍ പോലീസിന്റ നിരീക്ഷണത്തിലായിരുന്നു ഇയാള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞത്. ചികിത്സകഴിഞ്ഞ് പുറത്തിറങ്ങവെ ഇന്നലെ പയ്യന്നൂര്‍ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായര്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.പയ്യന്നൂർ കോടതിയുടെ ചുമതലയുണ്ടായിരുന്നതളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തിട്ടുണ്ട്.

## Article Content

**പയ്യന്നൂര്‍: **പോക്‌സോ കേസിലെ പ്രതിയുടെ കാല്‍ തല്ലിയൊടിച്ച അഞ്ചുപേര്‍ക്കെതിരെ യുവാവിന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. കവ്വായിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ.ബഷീർ എന്ന പന്തളം റഷീദിൻ്റെ പരാതിയിലാണ് ഉള്ളി അസൈനാർ, ഫൈസല്‍, പന്തല്‍ ഷംസു, അബ്ദുള്‍ റഹ്മാന്‍വാടിപ്പുറം, അസറുള്ള കവ്വായി എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ആഗസ്ത് 20നാണ് പരാതിക്കാസ്പദമായ സംഭവം. അന്ന്വൈകുന്നേരം നാലോടെ ഇയാളുടെ മുറിയിലെത്തിയ നാലുപേര്‍ മരവടിയുപയോഗിച്ച് മര്‍ദ്ദിച്ചതായാണ് പരാതി.പിന്നീട് രാത്രി എട്ടോടെ വീണ്ടും മുറിയിലെത്തിയ സംഘം ഹോക്കിസ്റ്റിക്കുകൊണ്ട് മര്‍ദ്ദിക്കുകയും ഇടതുകാൽ അടിച്ചു തകർത്തു..പരിക്കേറ്റ ഇയാൾ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പരാതിയിൽ പോലീസ് ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.ഇതിനാല്‍ പോലീസിന്റ നിരീക്ഷണത്തിലായിരുന്നു ഇയാള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞത്. ചികിത്സകഴിഞ്ഞ് പുറത്തിറങ്ങവെ ഇന്നലെ പയ്യന്നൂര്‍ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായര്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.പയ്യന്നൂർ കോടതിയുടെ ചുമതലയുണ്ടായിരുന്നതളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69586/case-against-five-people)