---
title: "വിദ്യാർത്ഥികളെ വഴിയിൽ തടഞ്ഞുനിർത്തി പോലീസെന്ന് പറഞ്ഞ് വീഡിയോ പകർത്തിയതായി പരാതി"
english_title: "video was taken of the students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69561/video-was-taken-of-the-students"
published_at: "2022-09-20T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63299a5521c4b_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# വിദ്യാർത്ഥികളെ വഴിയിൽ തടഞ്ഞുനിർത്തി പോലീസെന്ന് പറഞ്ഞ് വീഡിയോ പകർത്തിയതായി പരാതി

> **Lead Summary:** കുട്ടികളെ വഴിയിൽ തടഞ്ഞ് പൊലീസെന്ന് പറഞ്ഞ് വീഡിയോ പകർത്തിയതായി പരാതി. ഇന്നലെ വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളെയാണ് തടഞ്ഞ് വച്ച് മൊബൈലിൽ വീഡിയോ പകർത്തിയത്. കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിന് സമീപമാണ് സംഭവം. കുട്ടികൾ ഭയന്നോടി വീട്ടിലെത്തി വിവരം അറിയിക്കുക ആയിരുന്നു. വീട്ടുകാരും പരിസരവാസികളും പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വെള്ള കാറിലെത്തിയ ഏകദേശം അൻപത് വയസ് പ്രായം തോന്നിക്കുന്ന ആളാണ് തടഞ്ഞ് വച്ചതെന്ന് കുട്ടികൾ പറയുന്നു. നാട്ടുകാർ മയ്യിൽ പൊലീസിൽ വിവരം അറിയിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാൽ ഉടൻ പൊലീസിൽ അറിയിക്കണമെന്ന് മയ്യിൽ പൊലീസ് അധികൃതർ അറിയിച്ചു.

## Article Content

കുട്ടികളെ വഴിയിൽ തടഞ്ഞ് പൊലീസെന്ന് പറഞ്ഞ് വീഡിയോ പകർത്തിയതായി പരാതി. ഇന്നലെ വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളെയാണ് തടഞ്ഞ് വച്ച് മൊബൈലിൽ വീഡിയോ പകർത്തിയത്. കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിന് സമീപമാണ് സംഭവം. കുട്ടികൾ ഭയന്നോടി വീട്ടിലെത്തി വിവരം അറിയിക്കുക ആയിരുന്നു. വീട്ടുകാരും പരിസരവാസികളും പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വെള്ള കാറിലെത്തിയ ഏകദേശം അൻപത് വയസ് പ്രായം തോന്നിക്കുന്ന ആളാണ് തടഞ്ഞ് വച്ചതെന്ന് കുട്ടികൾ പറയുന്നു. നാട്ടുകാർ മയ്യിൽ പൊലീസിൽ വിവരം അറിയിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാൽ ഉടൻ പൊലീസിൽ അറിയിക്കണമെന്ന് മയ്യിൽ പൊലീസ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69561/video-was-taken-of-the-students)