---
title: "യുവാവിനെ കുത്തി പരിക്കേൽപ്പിച്ച ടാപ്പിംഗ് തൊഴിലാളി പിടിയിൽ"
english_title: "krishnan arrsted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69560/krishnan-arrsted"
published_at: "2022-09-20T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632999d081df5_knife.jpg"
keywords: []
---

# യുവാവിനെ കുത്തി പരിക്കേൽപ്പിച്ച ടാപ്പിംഗ് തൊഴിലാളി പിടിയിൽ

> **Lead Summary:** **മട്ടന്നൂർ: **യുവാവിനെ കത്തികൊണ്ട് കുത്തിയടാപ്പിംഗ്‌ തൊഴിലാളി നരഹത്യാ കേസിൽ അറസ്റ്റിൽ. ടാപ്പിംഗ് തൊഴിലാളി ആലക്കോട് സ്വദേശി കൃഷ്ണനെ യാണ് എസ്.ഐ.റജിസ്ക്കറിയയും സംഘവും അറസ്റ്റ് ചെയ്തത്. പുലർച്ചെയായിരുന്നു സംഭവം മദ്യലഹരിയിൽ മട്ടന്നൂർ ചാവശേരിയിലെ വാടക മുറിയിൽ വെച്ചാണ് ചാവശേരി മണ്ണോറയിലെ ഒമ്പാൻ ഷെഫീഖിനെ ടാപ്പിംഗ് കത്തി കൊണ്ട് ഇയാൾ വയറിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ സമീപത്ത് താമസിക്കുന്നവരാണ് ആ ശുപത്രിയിലെത്തിച്ചത്.സാരമായി കുത്തേറ്റ ഇയാൾ കണ്ണൂർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.പരാതിയിൽ നരഹത്യാശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

## Article Content

**മട്ടന്നൂർ: **യുവാവിനെ കത്തികൊണ്ട് കുത്തിയടാപ്പിംഗ്‌ തൊഴിലാളി നരഹത്യാ കേസിൽ അറസ്റ്റിൽ. ടാപ്പിംഗ് തൊഴിലാളി ആലക്കോട് സ്വദേശി കൃഷ്ണനെ യാണ് എസ്.ഐ.റജിസ്ക്കറിയയും സംഘവും അറസ്റ്റ് ചെയ്തത്. പുലർച്ചെയായിരുന്നു സംഭവം മദ്യലഹരിയിൽ മട്ടന്നൂർ ചാവശേരിയിലെ വാടക മുറിയിൽ വെച്ചാണ് ചാവശേരി മണ്ണോറയിലെ ഒമ്പാൻ ഷെഫീഖിനെ ടാപ്പിംഗ് കത്തി കൊണ്ട് ഇയാൾ വയറിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ സമീപത്ത് താമസിക്കുന്നവരാണ് ആ ശുപത്രിയിലെത്തിച്ചത്.സാരമായി കുത്തേറ്റ ഇയാൾ കണ്ണൂർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.പരാതിയിൽ നരഹത്യാശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69560/krishnan-arrsted)