---
title: "പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ഷാജി തുളസിയുടെ വന്യജീവി ചിത്രപ്രദർശനത്തിന് തുടക്കമായി"
english_title: "shaji thulasi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69557/shaji-thulasi"
published_at: "2022-09-20T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632997de406fb_vac.jpg"
keywords: []
---

# പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ഷാജി തുളസിയുടെ വന്യജീവി ചിത്രപ്രദർശനത്തിന് തുടക്കമായി

> **Lead Summary:** > പക്ഷി, ശലഭ നിരീക്ഷകനും , വന്യജീവി ഫോട്ടോഗ്രാഫറുമായ ഷാജി തുളസിയുടെ വന്യ ജീവി ചിത്ര പ്രദർശനമായ "Some thin wild" പ്രമുഖ ജൈവ വൈവിധ്യ ഗവേഷകൻ ശ്രീ വി.സി ബാലകൃഷ്ണൻ 19/09/2022 വൈകിട്ട് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സനൽ പി.പി. അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ കുമാരൻ മാസ്റ്റർ, എൻ എ മണി (സംസ്ഥാന പ്രസിഡണ്ട് , സപ്ലൈകോ എംപ്ലോയിസ് യൂനിയൻ ), രവി പി എൻ പാറക്കൽ എന്നിവർ ആശംസകൾ നേർന്നു. ശ്രീ എം പ്രവീൺ ദാസ് (പ്രസിഡണ്ട് 'ചെറക് പ്രകൃതി നിരീക്ഷണ ക്ലബ്ബ് ) സ്വാഗതം പറഞ്ഞു. കതിരൂർ ഗ്രാമ പഞ്ചായത്ത്‌ ആർട്ട്‌ ഗാലറിയാണ് വേദി. കതിരൂരിലെ ഷാജി തുൾസി യുടെ ആദ്യ സോളോ ആണ്. സപ്ലൈകോ വിലെ ജോലിയുടെ ഒഴിവ് ദിവസങ്ങളിൽ കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും പൂമ്പാറ്റകൾ, പക്ഷികൾ, തുമ്പികൾ എന്നിവയുടെ നിരവധി സർവ്വേ ക്യാമ്പുകളിൽ ഷാജി കൂട്ടുചേർന്നിട്ടുണ്ട്. കന്യാകുമാരി മുതൽ ഉത്തരാഖണ്ഡ് വരെ വിവിധ ഭൂ പ്രകൃതികളും കാലാവസ്ഥകളും ഉള്ള പ്രദേശങ്ങളിലെ ജൈവ പ്രകൃതിയിൽ നിന്നുള്ള 37 ദൃശ്യങ്ങളാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ 250ൽ പരം ചിത്രങ്ങളുടെ ഡിജിറ്റൽ പ്രോജക് ഷൻ അനുബന്ധമായുണ്ട്. പ്രദർശനം 24/09/2022 വൈകിട്ട് 6 മണിക്ക് അവസാനിക്കും

## Article Content

> പക്ഷി, ശലഭ നിരീക്ഷകനും , വന്യജീവി ഫോട്ടോഗ്രാഫറുമായ ഷാജി തുളസിയുടെ വന്യ ജീവി ചിത്ര പ്രദർശനമായ "Some thin wild" പ്രമുഖ ജൈവ വൈവിധ്യ ഗവേഷകൻ ശ്രീ വി.സി ബാലകൃഷ്ണൻ 19/09/2022 വൈകിട്ട് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സനൽ പി.പി. അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ കുമാരൻ മാസ്റ്റർ, എൻ എ മണി (സംസ്ഥാന പ്രസിഡണ്ട് , സപ്ലൈകോ എംപ്ലോയിസ് യൂനിയൻ ), രവി പി എൻ പാറക്കൽ എന്നിവർ ആശംസകൾ നേർന്നു. ശ്രീ എം പ്രവീൺ ദാസ് (പ്രസിഡണ്ട് 'ചെറക് പ്രകൃതി നിരീക്ഷണ ക്ലബ്ബ് ) സ്വാഗതം പറഞ്ഞു. കതിരൂർ ഗ്രാമ പഞ്ചായത്ത്‌ ആർട്ട്‌ ഗാലറിയാണ് വേദി. കതിരൂരിലെ ഷാജി തുൾസി യുടെ ആദ്യ സോളോ ആണ്. സപ്ലൈകോ വിലെ ജോലിയുടെ ഒഴിവ് ദിവസങ്ങളിൽ കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും പൂമ്പാറ്റകൾ, പക്ഷികൾ, തുമ്പികൾ എന്നിവയുടെ നിരവധി സർവ്വേ ക്യാമ്പുകളിൽ ഷാജി കൂട്ടുചേർന്നിട്ടുണ്ട്. കന്യാകുമാരി മുതൽ ഉത്തരാഖണ്ഡ് വരെ വിവിധ ഭൂ പ്രകൃതികളും കാലാവസ്ഥകളും ഉള്ള പ്രദേശങ്ങളിലെ ജൈവ പ്രകൃതിയിൽ നിന്നുള്ള 37 ദൃശ്യങ്ങളാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ 250ൽ പരം ചിത്രങ്ങളുടെ ഡിജിറ്റൽ പ്രോജക് ഷൻ അനുബന്ധമായുണ്ട്. പ്രദർശനം 24/09/2022 വൈകിട്ട് 6 മണിക്ക് അവസാനിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69557/shaji-thulasi)