എസ്.എസ്.എല്‍.സിക്ക് ശേഷം ഇനി എന്ത്…?! തെരെഞ്ഞെടുക്കാന്‍ മേഖലകള്‍ നിരവധി

എസ്.എസ്.എല്‍.സിക്ക് ശേഷം ഇനി എന്ത്…?! തെരെഞ്ഞെടുക്കാന്‍ മേഖലകള്‍ നിരവധി
Oct 1, 2021 04:30 PM | By Thaliparambu Admin

വിദ്യാർത്ഥിജീവിതത്തിലെ വഴിത്തിരിവായ എസ്.എസ്.എൽ.സി. പരീക്ഷാഫലം പുറത്തുവരുന്നതോടെ ഉപരിപഠനത്തിന്റെ അനന്ത സാധ്യതകൾ തേടിയുള്ള പ്രയാണമാരംഭിക്കുന്നു. ഉപജീവനത്തിനുവേണ്ടി ഏതെങ്കിലുമൊരു തൊഴിൽ എന്ന പഴയ സങ്കൽപം അസ്തമിക്കുകയും അവനവന്റെ വ്യക്തിത്വം പ്രകടമാക്കുന്നതും ആത്മ സംതൃപ്തി നൽകുന്നതുമായ തൊഴിലുകളാണ് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. ഇഷ്ടമുള്ള ജോലി, മികവാർന്ന ജീവിതസാഹചര്യം ഇവയൊക്കെയാണ് ഏതൊരു വിദ്യാർത്ഥിയുടെയും സ്വപ്നം.അതിനാൽ വ്യക്തമായ കരിയർ ലക്ഷ്യവുമായി സൂക്ഷ്മതയോടെ കരിയര്‍ തെരഞ്ഞെടുക്കണം. താൻ ഭാവിയിൽ ആരാകണം എന്ന് മുൻകൂട്ടി നിശ്ചയിച്ച് അതിന് അനുയോജ്യമായ കോഴ്സുകൾക്ക് പ്രാമുഖ്യം നൽകണം.


വിജയത്തിലേക്ക് നയിക്കുന്ന പ്രധാന പ്രേരക ശക്തിയാണ് ആസൂത്രണം.ആസൂത്രണം ചെയ്യുന്നതിൽ പരാജയപ്പെടുന്നവർ, പരാജയപ്പെടാൻ വേണ്ടി ആസൂത്രണം ചെയ്യുന്നവരാണ്. കരിയർ രംഗത്തെ വിജയത്തിന് ശാസ്ത്രീയമായ രീതിയിലുള്ള ആസൂത്രണം അനിവാര്യമാണ്. ഏതൊക്കെ കോഴ്സുകള്‍ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, ടെക്നിക്കൽ ഹയർ സെക്കന്ററി, പോളിടെക്നിക്, ഐ.ടി.ഐ. എന്നീ കോഴ്സുകളാണ് എസ്.എസ്.എൽ.സി. വിജയിച്ചവർ പ്രധാനമായും കാത്തിരിക്കുന്നത്.


എൻ.ടി.ടി.എഫ്. നടത്തുന്ന ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴസുകൾ, സഹകരണ സ്ഥാപനങ്ങളിലേക്ക് ക്ലറിക്കല്‍ ജോലി ചെയ്യാന്‍ സഹായകമാവുന്ന ജെ.ഡി.സി കോഴ്സുകള്‍.ഫുഡ് ക്രാഫ്റ്റ് കോഴ്സുകള്‍, എന്നിവ എസ് എസ് എൽ സി ക്ക് ശേഷം കൂടുതല്‍ കാലം പഠിക്കാനാഗ്രഹിക്കാത്തവർക്ക് തെരഞ്ഞെടുക്കാവുന്ന തൊഴിലധിഷ്ഠിത കോഴ്സുകളാണ്.പ്ലസ് ടുവിന് ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്രവേശനം ലഭിക്കാത്തവർക്ക് ഓപ്പണ്‍ സ്കൂളുകളിലൂടെ പ്ലസ്ടു പൂർത്തിയാക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഓപ്പൺ സ്കൂളിങ് നിരവധി തൊഴിലധിഷ്ഠിത, ഐ.ടി അധിഷ്ഠിത വെർച്വൽ കോഴ്സുകളും സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും നടത്തുന്നു. ഇവയ്ക്ക് സി.ബി.എസ്.ഇ. ഐ.സി, സി,ഐ അംഗീകാരവുമുണ്ട്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും എസ്. എസ് .എൽ .സി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകൾ വിദൂര വിദ്യാഭ്യാസത്തിലൂടെ നടത്തിവരുന്നു. എത്രകാലം പഠനം തുടരും, ഏത് തൊഴിൽ മേഖലയിൽ പോകാനാഗ്രഹിക്കുന്നു എന്നിവയെ ആശ്രയിച്ചാണ് കോഴ്സുകളുടെ തെരെഞ്ഞടുപ്പ് നടത്തേണ്ടത്. ഹയര്‍ സെക്കണ്ടറി എസ്.എസ്.എൽ, സി, വിജയിച്ച ഭൂരിഭാഗം വിദ്യാർത്ഥികളും തെരഞ്ഞെടുക്കുന്ന വിപുലവും പ്രധാനവുമായ ഉപരിപഠന സംവിധാനമാണ് ഹയർസെക്കണ്ടറി. ഹ്യുമാനിറ്റീസ് (32) സയൻസ്(9) കൊമേഴ്സ് (4) എന്നീ മൂന്ന് ഗ്രൂപ്പുകളിലായി 45 സബ്ജക്ട് കോമ്പിനേഷനുകൾ ലഭ്യമാണ്,



പാർട്ട് ഒന്ന് ഇംഗ്ലീഷ് എല്ലാ വിദ്യാർത്ഥികൾക്കും നിർബന്ധം, പാർട്ട് രണ്ടിൽ നിർദ്ദേശിക്കപ്പെട്ട 12 ഭാഷകളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. സയൻസ് ഗ്രൂപ്പിൽ മാത്സ്, ഫിസിക്സ്,കെമിസ്ട്രി ഓപ്ഷന്‍ തെരെഞ്ഞെടുത്താല്‍ എൻജിനീയറിംഗ്, ടെക്നോളജി, ഭൗതിക ശാസ്ത്ര പഠനം, അധ്യാപനം തുടങ്ങിയ മേഖലകളിലേക്ക് കടക്കാം, ബയോളജി, ഫിസിക്സ്, കെമിസ്ട്രി ഒാപ്ഷനാണെങ്കിൽ മെഡിക്കൽ,അഗ്രികള്‍ച്ചര്‍,അധ്യാപനം,ജെെവ ശാസ്ത്ര മേഖലകൾ എന്നിവയിലേക്ക് നയിക്കും. കണക്കും ബയോളജിയും ഒന്നിച്ചുള്ള ബയോമാത്സ് എടുത്താൽ പഠനഭാരം വർദ്ധിക്കും, ബയോളജി വിഷയങ്ങളോടാണ് താൽപര്യമെങ്കിൽ കണക്ക് ഒഴിവാക്കാം. എൻജിനീയറിംഗ് ലക്ഷ്യമിടുന്ന വിദ്യാർത്ഥി ബയോളജി എടുത്ത് സമയം നഷ്ടപ്പെടുത്തേണ്ടതില്ല. എന്നാൽ ബയോമാത്സ് എടുക്കുന്നവർക്ക് ഉപരിപഠനത്തിന്‍െറ മേഖലയില്‍ നിരവധി കോഴ്സുകൾക്ക് ചേരാനുള്ള അവസരം ലഭ്യമാണ് എന്നത് വിസ്മരിക്കരുത്.


What's next after SSLC ?! There are many areas to choose from

Next TV

Related Stories
Top Stories










News Roundup