---
title: "വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി അയൽവാസിയായ നേഴ്‌സും കനിവ് 108 ആംബുലൻസ് ജീവനക്കാരും"
english_title: "kaniv 108 ambulance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69383/kaniv-108-ambulance"
published_at: "2022-09-19T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632888420821c_vac.jpg"
keywords: []
---

# വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി അയൽവാസിയായ നേഴ്‌സും കനിവ് 108 ആംബുലൻസ് ജീവനക്കാരും

> **Lead Summary:** **കണ്ണൂർ: **വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി അയൽവാസിയായ നേഴ്‌സും കനിവ് 108 ആംബുലൻസ് ജീവനക്കാരും. ഒറീസ സ്വദേശിയും നിലവിൽ അരീക്കോട് ഉപ്പായിച്ചാൽ താമസവുമായ ഇർഫാന്റെ ഭാര്യ മസൂദാ പർവീൺ ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇർഫാനും മസൂദയും അയൽവാസിയുടെ വീട്ടിൽ എത്തി വിവരം അറിയിച്ചു. ഇവർ ഉടനെ വിവരം സമീപ വാസിയും നേഴ്സുമായ സുജാത മനോജിനെ അറിയിച്ചു. സുജാത എത്തുന്നതിനിടയിൽ മസൂദാ കുഞ്ഞിന് ജന്മം നൽകി. ഉടനെ സുജാത അമ്മയും കുഞ്ഞുമായിയുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി കുഞ്ഞിന് വേണ്ട പരിചരണം നൽകി. ഇതിനിടയിൽ നാട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് നൽകിയ അത്യാഹിത സന്ദേശടതിൻ്റെ അടിസ്ഥാനത്തിൽ വളപട്ടണം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് വിഷ്ണു. ആർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷെഫീന. എസ് എന്നിവരും സ്ഥലത്തെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷെഫീന അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ ആംബുലൻസ് പൈലറ്റ് വിഷ്ണു ഇരുവരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

## Article Content

**കണ്ണൂർ: **വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി അയൽവാസിയായ നേഴ്‌സും കനിവ് 108 ആംബുലൻസ് ജീവനക്കാരും. ഒറീസ സ്വദേശിയും നിലവിൽ അരീക്കോട് ഉപ്പായിച്ചാൽ താമസവുമായ ഇർഫാന്റെ ഭാര്യ മസൂദാ പർവീൺ ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇർഫാനും മസൂദയും അയൽവാസിയുടെ വീട്ടിൽ എത്തി വിവരം അറിയിച്ചു. ഇവർ ഉടനെ വിവരം സമീപ വാസിയും നേഴ്സുമായ സുജാത മനോജിനെ അറിയിച്ചു. സുജാത എത്തുന്നതിനിടയിൽ മസൂദാ കുഞ്ഞിന് ജന്മം നൽകി. ഉടനെ സുജാത അമ്മയും കുഞ്ഞുമായിയുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി കുഞ്ഞിന് വേണ്ട പരിചരണം നൽകി. ഇതിനിടയിൽ നാട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് നൽകിയ അത്യാഹിത സന്ദേശടതിൻ്റെ അടിസ്ഥാനത്തിൽ വളപട്ടണം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് വിഷ്ണു. ആർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷെഫീന. എസ് എന്നിവരും സ്ഥലത്തെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷെഫീന അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ ആംബുലൻസ് പൈലറ്റ് വിഷ്ണു ഇരുവരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

1) സുജാത മനോജ്

2) ആംബുലൻസ് പൈലറ്റ് വിഷ്ണു, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ

ഷെഫീന സ്റ്റേറ്റ് മീഡിയ കോഓർഡിനേറ്റർ കനിവ് 108 ആംബുലൻസ് 8139811108

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69383/kaniv-108-ambulance)