---
title: "ആസാദി കാ അമൃത് മഹോത്സവ്: സർ സയ്യിദ് കോളേജിൽ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു"
english_title: "blood donation camp in sir syed college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69353/blood-donation-camp-in-sir-syed-college"
published_at: "2022-09-19T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63286271147ce_vac.jpg"
keywords: []
---

# ആസാദി കാ അമൃത് മഹോത്സവ്: സർ സയ്യിദ് കോളേജിൽ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ഗവർമെന്റ് ആശുപത്രി, സർ സയ്യിദ് കോളേജ് എൻ സി സി യൂണിറ്റ്, ബ്ലഡ്‌ ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ സർ സയ്യിദ് കോളേജിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ സി സി ഓഫീസർ ലഫ്റ്റനന്റ് ഡോ എം കെ ലിനുവിൻ്റെ അധ്യക്ഷതയിൽ പ്രിൻസിപ്പാൽ ഡോ.ഇസ്മായിൽ ഒലായിക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലഫ്റ്റനന്റ് ഡോ ബേബി ഷിജാൻ ഷാ കെ പി, ഹവീൽദാർ റനീഷ്, ബി ഡി കെ ജില്ലാ പ്രസിഡന്റ് അജീഷ് തടിക്കടവ്, ജില്ലാ കമ്മിറ്റി അംഗം അനൂപ് സുശീലൻ, ശ്രുതി പിവി, നവനീത് പ്രകാശ്, ഷഹർബാന എന്നിവർ സംസാരിച്ചു.താലൂക്ക് ജനറൽ സെക്രട്ടറി ശരണ്യ തെക്കീൽ സ്വാഗതവും ക്യാമ്പ് കോ ഓർഡിനേറ്റർ അക്ഷയ് കൊളച്ചേരി നന്ദിയും പറഞ്ഞു. എൻ സി സി കാഡറ്റുകൾ ഉൾപ്പെടെ മുപ്പതോളം പേർ രക്തം ദാനം ചെയ്തു.

## Article Content

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ഗവർമെന്റ് ആശുപത്രി, സർ സയ്യിദ് കോളേജ് എൻ സി സി യൂണിറ്റ്, ബ്ലഡ്‌ ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ സർ സയ്യിദ് കോളേജിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ സി സി ഓഫീസർ ലഫ്റ്റനന്റ് ഡോ എം കെ ലിനുവിൻ്റെ അധ്യക്ഷതയിൽ പ്രിൻസിപ്പാൽ ഡോ.ഇസ്മായിൽ ഒലായിക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലഫ്റ്റനന്റ് ഡോ ബേബി ഷിജാൻ ഷാ കെ പി, ഹവീൽദാർ റനീഷ്, ബി ഡി കെ ജില്ലാ പ്രസിഡന്റ് അജീഷ് തടിക്കടവ്, ജില്ലാ കമ്മിറ്റി അംഗം അനൂപ് സുശീലൻ, ശ്രുതി പിവി, നവനീത് പ്രകാശ്, ഷഹർബാന എന്നിവർ സംസാരിച്ചു.താലൂക്ക് ജനറൽ സെക്രട്ടറി ശരണ്യ തെക്കീൽ സ്വാഗതവും ക്യാമ്പ് കോ ഓർഡിനേറ്റർ അക്ഷയ് കൊളച്ചേരി നന്ദിയും പറഞ്ഞു. എൻ സി സി കാഡറ്റുകൾ ഉൾപ്പെടെ മുപ്പതോളം പേർ രക്തം ദാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69353/blood-donation-camp-in-sir-syed-college)