---
title: "കരിവെള്ളൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവും ഭർതൃമാതാവും കസ്റ്റഡിയിൽ"
english_title: "suiside case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69293/suiside-case"
published_at: "2022-09-19T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632829ef21a85_vac.jpg"
keywords: []
---

# കരിവെള്ളൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവും ഭർതൃമാതാവും കസ്റ്റഡിയിൽ

> **Lead Summary:** **പയ്യന്നൂര്‍: **കരിവെള്ളൂര്‍ കൂക്കാനത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത ഗാർ ഹീക പീഡന കേസിൽ ഭർത്താവും ഭർതൃമാതാവും പിടിയിൽ. ഭർത്താവ് കൂക്കാനം സ്വദേശി രാകേഷ്, മാതാവ് ഇന്ദിര എന്നിവരെയാണ് പയ്യന്നൂർ ഡിവൈഎസ്.പി.കെ.ഇ.പ്രേമചന്ദ്രനും സംഘവും കസ്റ്റഡിയിലെടുത്തത്. ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു.രാമചന്ദ്രന്റേയും സുഗതയുടേയും മകള്‍ കെ.പി.സൂര്യ യാണ് ഭർതൃഗൃഹത്തിൽ ഈ മാസം ആദ്യത്തെ ശനിയാഴ്ച ഉച്ചയോടെ ആത്മഹത്യ ചെയ്തത്. യുവതി അനുജത്തിക്ക് മൊബെൽ ഫോൺ വഴി അയച്ച സന്ദേശങ്ങളാണ് കേസിൽ പ്രധാനമായും പോലീസ് പരിശോധിച്ചത്. മൊബെൽ ഫോൺ കസ്റ്റഡിയിലെടുത്ത പോലീസ് സൈബർ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളും ഭർതൃഗൃഹത്തിലെ പീഢനം സംബന്ധിച്ച വിവരങ്ങളും കണ്ടെത്തിയത്. യുവതി ഭർതൃഗൃഹത്തിൽ ഗാർഹീ ക പീഡനത്തിനിരയായതായ വിവരങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഭർത്താവ് കരിവെള്ളൂര്‍ കൂക്കാനത്തെ തൈവളപ്പില്‍ രാകേഷിനെയും മാതാവ് ഇന്ദിരയെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കേസിൻ്റെ അന്വേഷണ ചുമതലയുള്ള പയ്യന്നൂർ ഡിവൈ.എസ് .പി അറസ്റ്റ് രേഖപ്പെടുത്തും. 2021 ജനുവരി 9നാണ് രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം നടന്നത്.ഈ ബന്ധത്തിൽഒമ്പതു മാസം പ്രായമുള്ള ആൺ കുട്ടിയുണ്ട്.ഭര്‍തൃവീട്ടില്‍ ഭര്‍ത്താവും അമ്മയും മാത്രമാണുള്ളത്.ഇവരോടൊപ്പം കഴിഞ്ഞുവരവേയാണ് സൂര്യയെ ഭർതൃ വീട്ടിലെ കോണി പടിക്കരികിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പീഡനമാണ് സൂര്യയുടെ മരണത്തിന് കാരണമെന്ന് ഇളയച്ചന്‍ ബാലകൃഷ്ണന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

## Article Content

**പയ്യന്നൂര്‍: **കരിവെള്ളൂര്‍ കൂക്കാനത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത ഗാർ ഹീക പീഡന കേസിൽ ഭർത്താവും ഭർതൃമാതാവും പിടിയിൽ. ഭർത്താവ് കൂക്കാനം സ്വദേശി രാകേഷ്, മാതാവ് ഇന്ദിര എന്നിവരെയാണ് പയ്യന്നൂർ ഡിവൈഎസ്.പി.കെ.ഇ.പ്രേമചന്ദ്രനും സംഘവും കസ്റ്റഡിയിലെടുത്തത്. ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു.രാമചന്ദ്രന്റേയും സുഗതയുടേയും മകള്‍ കെ.പി.സൂര്യ യാണ് ഭർതൃഗൃഹത്തിൽ ഈ മാസം ആദ്യത്തെ ശനിയാഴ്ച ഉച്ചയോടെ ആത്മഹത്യ ചെയ്തത്. യുവതി അനുജത്തിക്ക് മൊബെൽ ഫോൺ വഴി അയച്ച സന്ദേശങ്ങളാണ് കേസിൽ പ്രധാനമായും പോലീസ് പരിശോധിച്ചത്. മൊബെൽ ഫോൺ കസ്റ്റഡിയിലെടുത്ത പോലീസ് സൈബർ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളും ഭർതൃഗൃഹത്തിലെ പീഢനം സംബന്ധിച്ച വിവരങ്ങളും കണ്ടെത്തിയത്. യുവതി ഭർതൃഗൃഹത്തിൽ ഗാർഹീ ക പീഡനത്തിനിരയായതായ വിവരങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഭർത്താവ് കരിവെള്ളൂര്‍ കൂക്കാനത്തെ തൈവളപ്പില്‍ രാകേഷിനെയും മാതാവ് ഇന്ദിരയെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കേസിൻ്റെ അന്വേഷണ ചുമതലയുള്ള പയ്യന്നൂർ ഡിവൈ.എസ് .പി അറസ്റ്റ് രേഖപ്പെടുത്തും. 2021 ജനുവരി 9നാണ് രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം നടന്നത്.ഈ ബന്ധത്തിൽഒമ്പതു മാസം പ്രായമുള്ള ആൺ കുട്ടിയുണ്ട്.ഭര്‍തൃവീട്ടില്‍ ഭര്‍ത്താവും അമ്മയും മാത്രമാണുള്ളത്.ഇവരോടൊപ്പം കഴിഞ്ഞുവരവേയാണ് സൂര്യയെ ഭർതൃ വീട്ടിലെ കോണി പടിക്കരികിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പീഡനമാണ് സൂര്യയുടെ മരണത്തിന് കാരണമെന്ന് ഇളയച്ചന്‍ ബാലകൃഷ്ണന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69293/suiside-case)