---
title: "പിടിച്ചുപറി കേസ് : ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി ഏഴുവർഷത്തിനുശേഷം പിടിയിൽ"
english_title: "sakharia arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69291/sakharia-arrested"
published_at: "2022-09-19T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632827d6f1ef0_news-card.jpg"
keywords: []
---

# പിടിച്ചുപറി കേസ് : ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി ഏഴുവർഷത്തിനുശേഷം പിടിയിൽ

> **Lead Summary:** **ശ്രീകണ്ഠാപുരം: **പിടിച്ചുപറി കേസി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ തമിഴ്നാട്ടിൽ വെച്ച് പോലീസ് പിടികൂടി.ഇരിട്ടി തില്ലങ്കേരി സ്വദേശി കളത്തിൽ വീട്ടിൽ സക്കറിയയെ യാണ് ശ്രീകണ്ഠാപുരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ഇ.പി.സുരേശൻ്റെ നേതൃത്വത്തിൽ അസി.സബ് ഇൻസ്പെക്ടർ എ.പ്രേമരാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ശിവപ്രസാദ് എന്നിവരടങ്ങിയ സംഘം തമിഴ്നാട് ഗൂഢല്ലൂരിൽ വെച്ച് പിടികൂടിയത്. 2015 സെപ്തംബറിൽ ശ്രീകണ്ഠപുരം ബസ്സ് സ്റ്റാൻഡിൽ വെച്ച് ചെങ്ങളായി തവറൂൾസ്വദേശി നാരായണൻ്റെ പോക്കറ്റിൽ നിന്നും 1500 രൂപ പിടിച്ചു പറിച്ചു പ്രതി രക്ഷപ്പെടുകയായിരുന്നു. കേസിൽ ഒളിവിൽ പോയ പ്രതി തമിഴ്നാട്ടിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. 2021-ൽ കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായപ്രതിയെ കോടതി റിമാൻ്റ് ചെയ്തു

## Article Content

**ശ്രീകണ്ഠാപുരം: **പിടിച്ചുപറി കേസി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ തമിഴ്നാട്ടിൽ വെച്ച് പോലീസ് പിടികൂടി.ഇരിട്ടി തില്ലങ്കേരി സ്വദേശി കളത്തിൽ വീട്ടിൽ സക്കറിയയെ യാണ് ശ്രീകണ്ഠാപുരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ഇ.പി.സുരേശൻ്റെ നേതൃത്വത്തിൽ അസി.സബ് ഇൻസ്പെക്ടർ എ.പ്രേമരാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ശിവപ്രസാദ് എന്നിവരടങ്ങിയ സംഘം തമിഴ്നാട് ഗൂഢല്ലൂരിൽ വെച്ച് പിടികൂടിയത്. 2015 സെപ്തംബറിൽ ശ്രീകണ്ഠപുരം ബസ്സ് സ്റ്റാൻഡിൽ വെച്ച് ചെങ്ങളായി തവറൂൾസ്വദേശി നാരായണൻ്റെ പോക്കറ്റിൽ നിന്നും 1500 രൂപ പിടിച്ചു പറിച്ചു പ്രതി രക്ഷപ്പെടുകയായിരുന്നു. കേസിൽ ഒളിവിൽ പോയ പ്രതി തമിഴ്നാട്ടിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. 2021-ൽ കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായപ്രതിയെ കോടതി റിമാൻ്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69291/sakharia-arrested)