---
title: "തളിപ്പറമ്പ് ജുമാമസ്ജിദ് എക്സിക്യൂട്ടീവ് ഓഫീസറായി ഷംസുദ്ദീൻ ചാർജെടുത്തു"
english_title: "excutive officer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69248/excutive-officer"
published_at: "2022-09-19T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632809ac3e6ae_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ജുമാമസ്ജിദ് എക്സിക്യൂട്ടീവ് ഓഫീസറായി ഷംസുദ്ദീൻ ചാർജെടുത്തു

> **Lead Summary:** തളിപ്പറമ്പ ജുമാമസ്ജിദ് ട്രസ്ററ് കമ്മിറ്റിയുടെ അനാസ്‌ഥയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന വഖഫ് ബോർഡ് ജുഡീഷ്യൽ കമ്മിറ്റി നിയോഗിച്ച എക്സികുട്ടീവ് ഓഫീസറായി കരിവെള്ളൂർ സ്വദേശി ഷംസുദ്ധീൻ വീണ്ടും ചാർജ് എടുത്തു. ആഴ്ചകൾക്ക് മുന്നേ ഈ നിയമനത്തിന് എതിരേ ട്രസ്റ്റ് കമ്മിറ്റി ഹൈകോടതിയിൽ നിന്നും സ്റ്റേ വാങ്ങിയെങ്കിലും വീണ്ടും വാദം കേട്ടതിനു ശേഷം ഹൈകോടതി തന്നെ വഖഫ് ബോർഡിനോട് ഷംസുദ്ധീനെ എക്സികുട്ടീവ് ഓഫീസറായി നിയമിക്കാൻ ശുപാർശ ചെയ്യുകയാണ് ഉണ്ടായത് . ജുമാ മസ്ജിദ് പ്രസിഡന്റിന്റെ മകൻ മൻസൂർ എക്സികുട്ടീവ് ഓഫീസറെ അനുഗമിച്ച് ട്രസ്ററ് കമ്മിറ്റി ഓഫീസിലേക്ക് കൂടെ ഉണ്ടായിരുന്നു.

## Article Content

തളിപ്പറമ്പ ജുമാമസ്ജിദ് ട്രസ്ററ് കമ്മിറ്റിയുടെ അനാസ്‌ഥയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന വഖഫ് ബോർഡ് ജുഡീഷ്യൽ കമ്മിറ്റി നിയോഗിച്ച എക്സികുട്ടീവ് ഓഫീസറായി കരിവെള്ളൂർ സ്വദേശി ഷംസുദ്ധീൻ വീണ്ടും ചാർജ് എടുത്തു. ആഴ്ചകൾക്ക് മുന്നേ ഈ നിയമനത്തിന് എതിരേ ട്രസ്റ്റ് കമ്മിറ്റി ഹൈകോടതിയിൽ നിന്നും സ്റ്റേ വാങ്ങിയെങ്കിലും വീണ്ടും വാദം കേട്ടതിനു ശേഷം ഹൈകോടതി തന്നെ വഖഫ് ബോർഡിനോട് ഷംസുദ്ധീനെ എക്സികുട്ടീവ് ഓഫീസറായി നിയമിക്കാൻ ശുപാർശ ചെയ്യുകയാണ് ഉണ്ടായത് . ജുമാ മസ്ജിദ് പ്രസിഡന്റിന്റെ മകൻ മൻസൂർ എക്സികുട്ടീവ് ഓഫീസറെ അനുഗമിച്ച് ട്രസ്ററ് കമ്മിറ്റി ഓഫീസിലേക്ക് കൂടെ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69248/excutive-officer)