---
title: "പുഴയോരത്തെ ജലസംഭരണിക്ക് സമീപത്തുനിന്ന് രണ്ട് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന വാൾവുകൾ മോഷണം പോയി"
english_title: "mtor valve"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69246/mtor-valve"
published_at: "2022-09-19T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632807f792ad7_,.jpg"
keywords: []
---

# പുഴയോരത്തെ ജലസംഭരണിക്ക് സമീപത്തുനിന്ന് രണ്ട് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന വാൾവുകൾ മോഷണം പോയി

> **Lead Summary:** **കുറ്റ്യാട്ടൂർ :** പാവന്നൂർ പുഴയോരത്തെ ജലസംഭരണിക്കു സമീപത്തു നിന്ന് 2 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിക്കപ്പെട്ടു. 2 വാൽവുകൾ , ഒരു നോൺ റിട്ടേൺ വാൽവ് എന്നിവയാണു മോഷ്ടിച്ചത് . ഏറെ ഭാരമുള്ള സാധനങ്ങൾ ഒന്നിലേറെ പേർ ചേർന്നു വാഹനത്തിൽ കട ത്തിക്കൊണ്ടു പോയതായാണു സംശയിക്കുന്നത് . പുഴയിലെ കിണറ്റിൽ നിന്നു സംഭരണിയിലേവെള്ളം എത്തിക്കുന്ന പൈപ്പിൽ ഘടിപ്പിക്കാനുള്ളതാണ് മോഷണം പോയ സാധനങ്ങൾ . വിജനപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജലസംഭരണിയും പമ്പ് ഹൗസും പാവന്നൂർ പാടശേഖരത്തിൽ വേനൽകാലത്തു വെള്ളം എത്തിക്കുന്നതിനു ജലസേചന വകുപ്പ് നിർമിച്ചതാണ് . മയ്യിൽ പൊലീസിൽ നൽകിയ പരാതി യെതുടർന്ന് അന്വേഷണം ആരംഭിച്ചു .

## Article Content

**കുറ്റ്യാട്ടൂർ :** പാവന്നൂർ പുഴയോരത്തെ ജലസംഭരണിക്കു സമീപത്തു നിന്ന് 2 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിക്കപ്പെട്ടു. 2 വാൽവുകൾ , ഒരു നോൺ റിട്ടേൺ വാൽവ് എന്നിവയാണു മോഷ്ടിച്ചത് . ഏറെ ഭാരമുള്ള സാധനങ്ങൾ ഒന്നിലേറെ പേർ ചേർന്നു വാഹനത്തിൽ കട ത്തിക്കൊണ്ടു പോയതായാണു സംശയിക്കുന്നത് . പുഴയിലെ കിണറ്റിൽ നിന്നു സംഭരണിയിലേവെള്ളം എത്തിക്കുന്ന പൈപ്പിൽ ഘടിപ്പിക്കാനുള്ളതാണ് മോഷണം പോയ സാധനങ്ങൾ . വിജനപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജലസംഭരണിയും പമ്പ് ഹൗസും പാവന്നൂർ പാടശേഖരത്തിൽ വേനൽകാലത്തു വെള്ളം എത്തിക്കുന്നതിനു ജലസേചന വകുപ്പ് നിർമിച്ചതാണ് . മയ്യിൽ പൊലീസിൽ നൽകിയ പരാതി യെതുടർന്ന് അന്വേഷണം ആരംഭിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69246/mtor-valve)