---
title: "കഞ്ചാവും എംഡിഎംഎ യുമായി മൂന്നുപേർ പിടിയിൽ"
english_title: "Three arrested with ganja and MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69216/three-arrested-with-ganja-and-mdma"
published_at: "2022-09-19T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6327eed1f2461_vac.jpg"
keywords: []
---

# കഞ്ചാവും എംഡിഎംഎ യുമായി മൂന്നുപേർ പിടിയിൽ

> **Lead Summary:** **മാഹി:** മാഹിയിലും അയൽപ്രദേശങ്ങളിലും മയക്കുമരുന്നും, കഞ്ചാവ് തുടങ്ങിയ ലഹരി മരുന്നുകളുടെ ഉപയോഗം വർദ്ധിക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുതുച്ചേരി എസ് എസ്പി ദീപിക ഐ പി എസിന്റെ നിർദ്ദേശാനുസരണം മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡാണ് ഇടയിൽപ്പീടിക പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ച് കഞ്ചാവും , എം ഡി എം എ യുമായി രണ്ട് പേരെ പിടികൂടിയത്. പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പള്ളൂർ കൊയ്യോട്ടു തെരുവിലെ മുഹമ്മദ് മസീദ് നെയും , തലശ്ശേരി ജൂബിലി റോഡിലെ എം അൽത്താഫിനെ യുമാണ് പോലീസ് സംഘത്തിലുള്ള എസ്.എ ജയരാജ്‌, എ.എസ്.ഐ മാരായ മനോജ്‌ കുമാർ, മഹേഷ്‌, കോൺസ്റ്റബിൾ വിനീത്, എന്നിവർ സാഹസികമായി ഓടിച്ചു പിടികൂടിയത്. മാഹി സി ഐ ശേഖറിന്റെയും ,പന്തക്കൽ എസ് ഐ ജയരാജന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദിവസങ്ങളായുള്ള അന്വേഷണത്തിനും നീരീക്ഷണത്തിനുമൊടുവിലാണ് ഇവരെ പോലീസ് വലയിലാക്കിയത് . ഇവരിൽ നിന്നും 0.380ഗ്രാം എം ഡി എം എ യും , 40 ഗ്രാം കഞ്ചാവും പിടികൂടി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതികളിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം പ്രതികളുടെ സംഘത്തിൽപ്പെട്ട തളിപ്പറമ്പ് പന്നിയൂർ സ്വദേശി മുഹമ്മദ് ഫർദീസിനെ [21]മംഗലാപുരത്തെ കങ്കനാടിയിലെ താമസ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്നും 40 ഗ്രാം കഞ്ചാവ്, എം ഡി എം എ തൂക്കം നോക്കാനുപയോഗിഒരു മിനി ഡിജിറ്റൽ വെയിംഗ് മെഷീൻ, എം ഡി എം എ സൂക്ഷിച്ചു കടത്താനുപയോഗിക്കുന്ന നമ്പർ ലോക്ക് കേറി ബോക്സ് ,ലഹരി സാധനങ്ങൾ ഉപയോഗിക്കുന്ന സ്മോക്കിംഗ് ബോങ് പൈപ്പ് തുടങ്ങിയവ പിടികൂടി. ഇയാൾ എക്സൈസ് വകുപ്പ് തളിപ്പറമ്പിൽ രജിസ്റ്റർ ചെയ്ത മുൻ NDPS കേസിലെ പ്രതിയാണ്. ഇവരുപയോഗിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട് ഇതാദ്യമായാണ് മാഹിയിൽ എംഡിഎംഎ പിടികൂടുന്നത്. മാഹി സർക്കിൾ ഇൻസ്പെക്ടർ എ. ശേഖർ, പന്തക്കൽ എസ് ഐ പി.പി. ജയരാജ്, എ എസ് ഐ മനോജ് കുമാർ, എ എസ് ഐ മഹേഷ്, ക്രൈം സ്ക്വാഡ് എ എസ് ഐ കിഷോർ കുമാർ, പി സി ശ്രീജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ തുടർ പൊലീസ് സംഘത്തിലുണ്ടായത്.

## Article Content

**മാഹി:** മാഹിയിലും അയൽപ്രദേശങ്ങളിലും മയക്കുമരുന്നും, കഞ്ചാവ് തുടങ്ങിയ ലഹരി മരുന്നുകളുടെ ഉപയോഗം വർദ്ധിക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുതുച്ചേരി എസ് എസ്പി ദീപിക ഐ പി എസിന്റെ നിർദ്ദേശാനുസരണം മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡാണ് ഇടയിൽപ്പീടിക പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ച് കഞ്ചാവും , എം ഡി എം എ യുമായി രണ്ട് പേരെ പിടികൂടിയത്. പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പള്ളൂർ കൊയ്യോട്ടു തെരുവിലെ മുഹമ്മദ് മസീദ് നെയും , തലശ്ശേരി ജൂബിലി റോഡിലെ എം അൽത്താഫിനെ യുമാണ് പോലീസ് സംഘത്തിലുള്ള എസ്.എ ജയരാജ്‌, എ.എസ്.ഐ മാരായ മനോജ്‌ കുമാർ, മഹേഷ്‌, കോൺസ്റ്റബിൾ വിനീത്, എന്നിവർ സാഹസികമായി ഓടിച്ചു പിടികൂടിയത്. മാഹി സി ഐ ശേഖറിന്റെയും ,പന്തക്കൽ എസ് ഐ ജയരാജന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദിവസങ്ങളായുള്ള അന്വേഷണത്തിനും നീരീക്ഷണത്തിനുമൊടുവിലാണ് ഇവരെ പോലീസ് വലയിലാക്കിയത് . ഇവരിൽ നിന്നും 0.380ഗ്രാം എം ഡി എം എ യും , 40 ഗ്രാം കഞ്ചാവും പിടികൂടി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതികളിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം പ്രതികളുടെ സംഘത്തിൽപ്പെട്ട തളിപ്പറമ്പ് പന്നിയൂർ സ്വദേശി മുഹമ്മദ് ഫർദീസിനെ [21]മംഗലാപുരത്തെ കങ്കനാടിയിലെ താമസ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്നും 40 ഗ്രാം കഞ്ചാവ്, എം ഡി എം എ തൂക്കം നോക്കാനുപയോഗിഒരു മിനി ഡിജിറ്റൽ വെയിംഗ് മെഷീൻ, എം ഡി എം എ സൂക്ഷിച്ചു കടത്താനുപയോഗിക്കുന്ന നമ്പർ ലോക്ക് കേറി ബോക്സ് ,ലഹരി സാധനങ്ങൾ ഉപയോഗിക്കുന്ന സ്മോക്കിംഗ് ബോങ് പൈപ്പ് തുടങ്ങിയവ പിടികൂടി. ഇയാൾ എക്സൈസ് വകുപ്പ് തളിപ്പറമ്പിൽ രജിസ്റ്റർ ചെയ്ത മുൻ NDPS കേസിലെ പ്രതിയാണ്. ഇവരുപയോഗിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട് ഇതാദ്യമായാണ് മാഹിയിൽ എംഡിഎംഎ പിടികൂടുന്നത്. മാഹി സർക്കിൾ ഇൻസ്പെക്ടർ എ. ശേഖർ, പന്തക്കൽ എസ് ഐ പി.പി. ജയരാജ്, എ എസ് ഐ മനോജ് കുമാർ, എ എസ് ഐ മഹേഷ്, ക്രൈം സ്ക്വാഡ് എ എസ് ഐ കിഷോർ കുമാർ, പി സി ശ്രീജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ തുടർ പൊലീസ് സംഘത്തിലുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69216/three-arrested-with-ganja-and-mdma)