---
title: "കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു"
english_title: "Two youths were killed when a car and a bike collided in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6920/Two-youths-were-"
published_at: "2021-10-24T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6174f57b7e50a_IMG-20211024-WA0027.jpg"
keywords: []
---

# കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

> **Lead Summary:** കണ്ണൂർ നഗരത്തിൽ ശനിയാഴ്ച അർധരാത്രിയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. അങ്കമാലി സ്വദേശികളായ ഗൗതം കൃഷ്ണ , ജിസ് ജോയ് എന്നിവരാണ് മരിച്ചത്. ഇരുവരും കണ്ണൂരിലെ ഹോട്ടൽ സ്കൈ പാലസിലെ ജീവനക്കാരാണ്.

## Article Content

കണ്ണൂർ നഗരത്തിൽ ശനിയാഴ്ച അർധരാത്രിയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. അങ്കമാലി സ്വദേശികളായ ഗൗതം കൃഷ്ണ , ജിസ് ജോയ് എന്നിവരാണ് മരിച്ചത്. ഇരുവരും കണ്ണൂരിലെ ഹോട്ടൽ സ്കൈ പാലസിലെ ജീവനക്കാരാണ്.

 

ശനിയാഴ്ച രാത്രി 11.30-ഓടെ താവക്കര റോഡിലാണ് അപകടം. ഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങുകയായിരുന്നു ഇരുവരും. എതിർദിശയിൽനിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇരുവർക്കും ഗുരുതരമായി പരി

ക്കേറ്റു. ഉടൻ എ.കെ.ജി. ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഗൗതം കൃഷ്ണ ആസ്പത്രിയിലെത്തും മുമ്പുതന്നെ മരിച്ചു. ജിസ് ജോയിയെ ആസ്പത്രിയിലെത്തിച്ചെ ങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6920/Two-youths-were-)