---
title: "തളിപ്പറമ്പിൽ 391 കിലോ ചന്ദനം പിടികൂടി: ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഓടി രക്ഷപ്പെട്ടു"
english_title: "chandanam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69174/chandanam"
published_at: "2022-09-18T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63272dccf37d7_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ 391 കിലോ ചന്ദനം പിടികൂടി: ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പില്‍ വന്‍ ചന്ദനവേട്ട, 391 കിലോ ചന്ദനം പിടികൂടി. ഒരാള്‍ അറസ്റ്റില്‍. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി വനംവകുപ്പ്. കുറുമാത്തൂര്‍ ഡയറിയിലെ എം.മധുസൂതനനനാണ് അറസ്റ്റിലായത്. ശ്രീകണ്ഠാപരുത്തെ നിസാര്‍, ഡയറിയിലെ ദിലീപന്‍ എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കുറുമാത്തൂര്‍ കൂനം റോഡിലെ കുറ്റിക്കാട്ടില്‍ നിന്നാണ് പ്രതികള്‍ ചന്ദനം മുറിച്ചത്. ചെത്തി റെഡിയാക്കിയ 6.900 കിലോ നല്ല ചന്ദനവും ചെത്താന്‍ ബാക്കിയായ 110 കിലോയും ചെത്തിയ 270 കിലോയും വനം വകുപ്പ് പിടിച്ചെടുത്തു. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ ഓഫീസര്‍ സി.പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.പി.രാജീവന്‍ എന്നിവരാണ് ചന്ദന മോഷ്ടാക്കളെ പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പില്‍ വന്‍ ചന്ദനവേട്ട, 391 കിലോ ചന്ദനം പിടികൂടി. ഒരാള്‍ അറസ്റ്റില്‍. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി വനംവകുപ്പ്. കുറുമാത്തൂര്‍ ഡയറിയിലെ എം.മധുസൂതനനനാണ് അറസ്റ്റിലായത്. ശ്രീകണ്ഠാപരുത്തെ നിസാര്‍, ഡയറിയിലെ ദിലീപന്‍ എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കുറുമാത്തൂര്‍ കൂനം റോഡിലെ കുറ്റിക്കാട്ടില്‍ നിന്നാണ് പ്രതികള്‍ ചന്ദനം മുറിച്ചത്. ചെത്തി റെഡിയാക്കിയ 6.900 കിലോ നല്ല ചന്ദനവും ചെത്താന്‍ ബാക്കിയായ 110 കിലോയും ചെത്തിയ 270 കിലോയും വനം വകുപ്പ് പിടിച്ചെടുത്തു. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ ഓഫീസര്‍ സി.പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.പി.രാജീവന്‍ എന്നിവരാണ് ചന്ദന മോഷ്ടാക്കളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69174/chandanam)