---
title: "വീടിന്റെ മുകൾ നിലയിൽ തീ പിടിച്ച് വൻ നാശനഷ്ട്ടം"
english_title: "fire broke out on the upper floor of the house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69045/fire-broke-out-on-the-upper-floor-of-the-house"
published_at: "2022-09-18T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632697fac85c5_vac.jpg"
keywords: []
---

# വീടിന്റെ മുകൾ നിലയിൽ തീ പിടിച്ച് വൻ നാശനഷ്ട്ടം

> **Lead Summary:** **തളിപ്പറമ്പ്: **വീടിന്റെ മുകൾ നിലയിൽ തീ പിടിച്ച് വൻ നാശനഷ്ട്ടം. ഏരമം കുറ്റൂര്‍ പഞ്ചായത്തിലെ ഏര്യം താളിച്ചാലിലെ പെരുന്തോട്ടത്തില്‍ ശ്രീധരന്റെ വീടിന്റെ മുകള്‍ നിലയിലെ മുറിക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. എ.സിക്കും ജിപ്‌സം ബോര്‍ഡ് സീലിങ്ങിനും തീപടര്‍ന്ന് പുക മൂടിയ നിലയിലായിരുന്നു. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. 

## Article Content

**തളിപ്പറമ്പ്: **വീടിന്റെ മുകൾ നിലയിൽ തീ പിടിച്ച് വൻ നാശനഷ്ട്ടം. ഏരമം കുറ്റൂര്‍ പഞ്ചായത്തിലെ ഏര്യം താളിച്ചാലിലെ പെരുന്തോട്ടത്തില്‍ ശ്രീധരന്റെ വീടിന്റെ മുകള്‍ നിലയിലെ മുറിക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. എ.സിക്കും ജിപ്‌സം ബോര്‍ഡ് സീലിങ്ങിനും തീപടര്‍ന്ന് പുക മൂടിയ നിലയിലായിരുന്നു. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69045/fire-broke-out-on-the-upper-floor-of-the-house)