---
title: "ഇരിക്കൂറിലെ ദൃശ്യം മോഡൽ കൊലപാതകം: രണ്ടാം പ്രതി റിമാൻഡിൽ"
english_title: "drishyam model murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69000/drishyam-model-murder"
published_at: "2022-09-17T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6325f68540ca1_vac.jpg"
keywords: []
---

# ഇരിക്കൂറിലെ ദൃശ്യം മോഡൽ കൊലപാതകം: രണ്ടാം പ്രതി റിമാൻഡിൽ

> **Lead Summary:** മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദൃശ്യം സിനിമ മോഡലിലില്‍ പണത്തിനായി ഇതരസംസ്ഥാന തൊഴിലാളിയായ സഹപ്രവര്‍ത്തകനെ കൊന്നു കുഴിച്ചിട്ടു അതിനു മുകളില്‍ കോണ്‍ക്രീറ്റു ചെയ്ത കേസിലെ കൂട്ടുപത്രിയെയാണ് ഹരിയാനയിലെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും പിടികൂടിയ ഇരിക്കൂര്‍ പോലീസ് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. മൂര്‍ഷിദബാദ് മധുരാപൂര്‍ സ്വദേശി അസികൂള്‍ ഇസ്ലാമിനെയാണ് കൊലപ്പെടുത്തി കെട്ടിടത്തിനടിയില്‍ കുഴിച്ചിട്ടത്. ഈകേസില്‍ ഹരിയാനയില്‍ പിടിയിലായ പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ഗണേഷ് മൊണ്ടാലിനെയാണ് പോലീസ് ഇരിക്കൂറിലെത്തിച്ചു ചോദ്യം ചെയ്തതിനു ശേഷംകോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇരിക്കൂര്‍ എസ്ഐ എംവി ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ഹരിയാന അതിര്‍ത്തിയിലെ കാജര്‍ ജില്ലയില്‍ നിന്നും പിടികൂടിയത്. സംഭവത്തിനു ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു.

## Article Content

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദൃശ്യം സിനിമ മോഡലിലില്‍ പണത്തിനായി ഇതരസംസ്ഥാന തൊഴിലാളിയായ സഹപ്രവര്‍ത്തകനെ കൊന്നു കുഴിച്ചിട്ടു അതിനു മുകളില്‍ കോണ്‍ക്രീറ്റു ചെയ്ത കേസിലെ കൂട്ടുപത്രിയെയാണ് ഹരിയാനയിലെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും പിടികൂടിയ ഇരിക്കൂര്‍ പോലീസ് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. മൂര്‍ഷിദബാദ് മധുരാപൂര്‍ സ്വദേശി അസികൂള്‍ ഇസ്ലാമിനെയാണ് കൊലപ്പെടുത്തി കെട്ടിടത്തിനടിയില്‍ കുഴിച്ചിട്ടത്. ഈകേസില്‍ ഹരിയാനയില്‍ പിടിയിലായ പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ഗണേഷ് മൊണ്ടാലിനെയാണ് പോലീസ് ഇരിക്കൂറിലെത്തിച്ചു ചോദ്യം ചെയ്തതിനു ശേഷംകോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇരിക്കൂര്‍ എസ്ഐ എംവി ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ഹരിയാന അതിര്‍ത്തിയിലെ കാജര്‍ ജില്ലയില്‍ നിന്നും പിടികൂടിയത്. സംഭവത്തിനു ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69000/drishyam-model-murder)