---
title: "കോടല്ലൂർ ജി  എൽ പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി"
english_title: "one crore for kodallur school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68953/one-crore-for-kodallur-school"
published_at: "2022-09-17T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6325d1368f1c9_R_(1).jpg"
keywords: []
---

# കോടല്ലൂർ ജി  എൽ പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി

> **Lead Summary:** **തളിപ്പറമ്പ്: **കോടല്ലൂർ ജിഎൽപി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതിയായതായി എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അറിയിച്ചു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി വിദ്യാർത്ഥികൾക്ക് മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ഇടതുപക്ഷ സർക്കാർ നയം. ഇതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെട്ടിടങ്ങളും മാറ്റ് സൗകര്യങ്ങളും വർധിപ്പിക്കുന്നതിന് തുക അനുവദിക്കുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനാണ് കോടല്ലൂർ ജി എൽ പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക വകയിരുത്തിയിട്ടുള്ളത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതോടെ കൂടുതൽ വിപുലമായ സൗകര്യം ഉണ്ടാകുകയും പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും നല്ല അന്തരീക്ഷത്തിലുള്ള പഠനം സാധ്യമാകുകയും ചെയ്യും. എത്രയും വേഗത്തിൽ കെട്ടിടത്തിനുള്ള സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ നടപടികളിലേക്ക് കടക്കുന്നതിനും പ്രവൃത്തി ആരംഭിക്കുന്നതിനും എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

## Article Content

**തളിപ്പറമ്പ്: **കോടല്ലൂർ ജിഎൽപി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതിയായതായി എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അറിയിച്ചു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി വിദ്യാർത്ഥികൾക്ക് മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ഇടതുപക്ഷ സർക്കാർ നയം. ഇതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെട്ടിടങ്ങളും മാറ്റ് സൗകര്യങ്ങളും വർധിപ്പിക്കുന്നതിന് തുക അനുവദിക്കുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനാണ് കോടല്ലൂർ ജി എൽ പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക വകയിരുത്തിയിട്ടുള്ളത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതോടെ കൂടുതൽ വിപുലമായ സൗകര്യം ഉണ്ടാകുകയും പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും നല്ല അന്തരീക്ഷത്തിലുള്ള പഠനം സാധ്യമാകുകയും ചെയ്യും. എത്രയും വേഗത്തിൽ കെട്ടിടത്തിനുള്ള സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ നടപടികളിലേക്ക് കടക്കുന്നതിനും പ്രവൃത്തി ആരംഭിക്കുന്നതിനും എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68953/one-crore-for-kodallur-school)