---
title: "സ്വച്ച് അമൃത് മഹോത്സവം: തളിപ്പറമ്പ് നഗരസഭ സ്മാർട്ട്‌ തളിപ്പറമ്പ് സ്വച്ചത റാലിയും ശുചീകരണവും നടത്തി"
english_title: "swachatha rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68937/swachatha-rally"
published_at: "2022-09-17T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6325b7f8b8654_vac.jpg"
keywords: []
---

# സ്വച്ച് അമൃത് മഹോത്സവം: തളിപ്പറമ്പ് നഗരസഭ സ്മാർട്ട്‌ തളിപ്പറമ്പ് സ്വച്ചത റാലിയും ശുചീകരണവും നടത്തി

> **Lead Summary:** സ്വച്ച് അമൃത് മഹോത്സവത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്മാർട്ട്‌ തളിപ്പറമ്പ് സ്വച്ചതാ എന്ന പേരിൽ സ്വച്ചത റാലിയും ശുചീകരണവും നടത്തപ്പെട്ടു തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായിയുടെ അധ്യക്ഷത്യയിൽ തളിപ്പറമ്പ് നഗരസഭ ശുചിത്വ അംബാസിഡർ സന്തോഷ് കീഴാറ്റൂർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കാക്കത്തോട് ബസ്റ്റാന്റ് മുതൽ രാജരാജേശ്വര ക്ഷേത്ര പരിസരം വരെ നടന്ന റാലിയിൽ സീതിസാഹിബ് ഹയർ സെക്കന്ററി സ്കൂൾ, ടാഗോർ ഹയർ സെക്കന്ററി, മൂത്തേടത് ഹയർ സെക്കന്ററി എന്നീ വിദ്യാലയങ്ങളിലെ NSS വളണ്ടിയേഴ്‌സ്, ഹരിത കർമസേന, വ്യാപാരി വ്യവസായി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ,കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ റാലിയിൽ പങ്കെടുത്തു.

## Article Content

സ്വച്ച് അമൃത് മഹോത്സവത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്മാർട്ട്‌ തളിപ്പറമ്പ് സ്വച്ചതാ എന്ന പേരിൽ സ്വച്ചത റാലിയും ശുചീകരണവും നടത്തപ്പെട്ടു തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായിയുടെ അധ്യക്ഷത്യയിൽ തളിപ്പറമ്പ് നഗരസഭ ശുചിത്വ അംബാസിഡർ സന്തോഷ് കീഴാറ്റൂർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കാക്കത്തോട് ബസ്റ്റാന്റ് മുതൽ രാജരാജേശ്വര ക്ഷേത്ര പരിസരം വരെ നടന്ന റാലിയിൽ സീതിസാഹിബ് ഹയർ സെക്കന്ററി സ്കൂൾ, ടാഗോർ ഹയർ സെക്കന്ററി, മൂത്തേടത് ഹയർ സെക്കന്ററി എന്നീ വിദ്യാലയങ്ങളിലെ NSS വളണ്ടിയേഴ്‌സ്, ഹരിത കർമസേന, വ്യാപാരി വ്യവസായി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ,കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ റാലിയിൽ പങ്കെടുത്തു.

രാജരാജേശ്വര ക്ഷേത്ര പരിസരം കേന്ദ്രീകരിച്ചു നടന്ന ശുചീകരണപ്രവർത്തന പരിപാടി വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു. ശുചിത്വ അംബാസിഡർ സിനിമ താരം സന്തോഷ് കീഴാറ്റൂർ ശുചിത്വ സന്ദേശം വായിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി, പൊതുമരാമത്ത് സ്റ്റാംൻഡിംഗ് കമ്മറ്റി ചെയർമാൻ പി.പി.മുഹമ്മദ് നിസാർ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖദീജ കെ പി കൗൺസിലർ ഒ സുഭാഗ്യം എന്നിവർ ആശംസ പ്രസംഗം നടത്തി.

യോഗത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ എം.അബ്ദുൽ സത്താർ സ്വാഗതവും റവന്യു സുപ്രണ്ട് സജീവ് കുമാർ ടി ടി നന്ദിയും പറഞ്ഞു. കൗൺസിലർമാരായ ഗോപിനാഥൻ, കെ.എം.മുഹമ്മദ് കുഞ്ഞി, സി.സിറാജ്, ഷൈനി, സി.സുരേഷ് കുമാർ, രമേശൻ കെ, മനോജ്‌, ടി.മുനീറ,സജ്‌ന എം,റസിയ പി.കെ, സജീറ ഷൈനി .നിർമൽ ഭാരത് ട്രസ്റ്റ്‌ ചെയർമാൻ ഫഹദ്, വ്യാപാരി സംഘടന നേതാക്കളായ റിയാസ് കെ എസ്, താജുദ്ധീൻ, jhi മാരായ അബ്ദുൽ റഹ്മാൻ, ബിജോ പി ജോസഫ്, അർച്ചന, റഹിയ,ദീപ, രേഷ്മ, മെമ്പർ സെക്രട്ടറി സൂരജ്, ക്ലാർക്ക് ഷാജി എന്നിവർ ശുചീകരണത്തിന് ഗ്രൂപ്പ്‌ തിരിഞ്ഞ് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68937/swachatha-rally)