---
title: "ചക്രവാതചുഴി രൂപപ്പെട്ടു, സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്"
english_title: "Cyclone forms, yellow alert issued in six districts"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/689/cyclone-forms-yellow-alert-issued-in-six-districts"
published_at: "2021-10-01T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156e72a575b5_news-card-web.jpg"
keywords: []
---

# ചക്രവാതചുഴി രൂപപ്പെട്ടു, സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

> **Lead Summary:** സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ കനക്കും. ചൊവാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

## Article Content

സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ കനക്കും. ചൊവാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിമിന്നല്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത് അതേസമയം, ന്യൂനമ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/689/cyclone-forms-yellow-alert-issued-in-six-districts)