---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം: മധ്യവയസ്കൻ പിടിയിൽ"
english_title: "middle aged man arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68854/middle-aged-man-arrested"
published_at: "2022-09-17T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63256badeba10_news-card.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം: മധ്യവയസ്കൻ പിടിയിൽ

> **Lead Summary:** **പരിയാരം :** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാ പൊത്തി പിടിച്ച് വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച മധ്യ വയസ്കനെ പോക്സോ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തു പരിയാരം സ്വദേശി യേശു മിത്രനെ യാണ് എസ്.ഐ. നിബിൻ ജോയിയും സംഘവും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷൻ പരിധിയിലെ 13 കാരിയെയാണ് ഇയാൾ വാ പൊത്തി പിടിച്ചു കൊണ്ടുപോയി സ്വന്തം വീട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

## Article Content

**പരിയാരം :** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാ പൊത്തി പിടിച്ച് വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച മധ്യ വയസ്കനെ പോക്സോ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തു പരിയാരം സ്വദേശി യേശു മിത്രനെ യാണ് എസ്.ഐ. നിബിൻ ജോയിയും സംഘവും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷൻ പരിധിയിലെ 13 കാരിയെയാണ് ഇയാൾ വാ പൊത്തി പിടിച്ചു കൊണ്ടുപോയി സ്വന്തം വീട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68854/middle-aged-man-arrested)