---
title: "മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ 2007 ബാച്ച് പോലീസ് സംഗമം നടന്നു"
english_title: "police meetup"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68851/police-meetup"
published_at: "2022-09-17T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632569328cad3_news-card.jpg"
keywords: []
---

# മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ 2007 ബാച്ച് പോലീസ് സംഗമം നടന്നു

> **Lead Summary:** **ബേക്കൽ:**സർവ്വീസിൽ 15 വർഷം പൂർത്തീകരിച്ച മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ 2007 പോലീസ് ബാച്ചിൻ്റെ ഒത്തുചേരൽ പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വെച്ചു നടന്നു. കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിൽ നിന്നും പോലീസ് ഇതര വകുപ്പുകളിലേക്ക് മാറിപ്പോയവരുൾപ്പെടെ 280 ഓളം പേർ പങ്കെടുത്തു. ന്ന താൻ കേസ്സ് കൊട് സിനിമാ ഫെയിം പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ് പി പി.ബാലകൃഷ്ണൻ നായർ മുഖ്യാതിഥിയായിരുന്നു. ഹോസ്ദുർഗ്ഗ് ഇൻസ്പെക്ടർ കെ.പി ഷൈൻ അമ്പലത്തറ ഇൻസ്പെക്ടർ മുകുന്ദൻ ടി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി സദാശിവൻ എം, കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.പി സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്ക് ഉപഹാരങ്ങളും അമ്പലത്തറ അഗതി മന്ദിരമായ സ്നേഹാലത്തിലേക്ക് ധനസഹായവും വിതരണം ചെയ്തു. സംഘാടക സമിതി ചെയർമാൻ രാജേഷ് കുഞ്ഞിവീട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ സുധീഷ് പി.വി സ്വാഗതവും , വൈസ് ചെയർമാൻ സുനീഷ് മടപ്പള്ളി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി

## Article Content

**ബേക്കൽ:**സർവ്വീസിൽ 15 വർഷം പൂർത്തീകരിച്ച മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ 2007 പോലീസ് ബാച്ചിൻ്റെ ഒത്തുചേരൽ പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വെച്ചു നടന്നു. കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിൽ നിന്നും പോലീസ് ഇതര വകുപ്പുകളിലേക്ക് മാറിപ്പോയവരുൾപ്പെടെ 280 ഓളം പേർ പങ്കെടുത്തു. ന്ന താൻ കേസ്സ് കൊട് സിനിമാ ഫെയിം പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ് പി പി.ബാലകൃഷ്ണൻ നായർ മുഖ്യാതിഥിയായിരുന്നു. ഹോസ്ദുർഗ്ഗ് ഇൻസ്പെക്ടർ കെ.പി ഷൈൻ അമ്പലത്തറ ഇൻസ്പെക്ടർ മുകുന്ദൻ ടി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി സദാശിവൻ എം, കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.പി സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്ക് ഉപഹാരങ്ങളും അമ്പലത്തറ അഗതി മന്ദിരമായ സ്നേഹാലത്തിലേക്ക് ധനസഹായവും വിതരണം ചെയ്തു. സംഘാടക സമിതി ചെയർമാൻ രാജേഷ് കുഞ്ഞിവീട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ സുധീഷ് പി.വി സ്വാഗതവും , വൈസ് ചെയർമാൻ സുനീഷ് മടപ്പള്ളി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68851/police-meetup)