---
title: "കൻസുൽ ഉലമ ഹംസ ഉസ്താദ് നാലാം ആണ്ട് അനുസ്മരണ സമ്മേളനം നാളെ"
english_title: "kansul ulama hamsa ustad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68833/kansul-ulama-hamsa-ustad"
published_at: "2022-09-17T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63255e23c1261_news-card.jpg"
keywords: []
---

# കൻസുൽ ഉലമ ഹംസ ഉസ്താദ് നാലാം ആണ്ട് അനുസ്മരണ സമ്മേളനം നാളെ

> **Lead Summary:** **തളിപ്പറമ്പ: ** ജന സേവനങ്ങൾക്കും പാവപ്പെട്ടവർക്കും വേണ്ടി ജീവിതം സമർപ്പിച്ച കൻസുൽ ഉലമ ഹംസ ഉസ്താദിൻ്റെ നാലാം ആണ്ട് അനുസ്മരണ സമ്മേളനം നാളെ ( 2022 സെപ്റ്റംബർ 18 ഞായർ) നാടുകാണി ദാറുൽ അമാൻ അൽ മഖർ കാമ്പസിൽ വിപുലമായ പരിപാടികളോടെ നടക്കും. പരിപാടികൾക്ക് തുടക്കം കുറിച്ച് രാവിലെ 10 മണിക്ക് സ്വാഗതസംഘം ചെയർമാൻ മുസ്തഫ ദാരിമി കടാങ്കോട് പതാക ഉയർത്തും. 10.30 ന് പ്രാസ്ഥാനിക സമ്മേളനം സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറി പി.പി അബ്ദുൽ ഹകീം സഅദിയുടെ അധ്യക്ഷതയിൽ ജാമിഅ സഅദിയ്യ സ്ഥാപനങ്ങളുടെ പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവ്വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി അബ്ദുറഹ്‌മാൻ ബാഖവി പരിയാരം പ്രാരംഭ പ്രാർത്ഥന നടത്തും. യുക്തിവാദം, മതനിരാസം, ലിബറലിസം എന്ന വിഷയത്തിൽ ബശീർ ഫൈസി വെണ്ണക്കോടും മതരാഷ്ട്രവാദം, പൊളിറ്റിക്കൽ ഇസ്‌ലാം വിഷയത്തിൽ റഹ്‌മതുല്ല സഖാഫി എളമരവും പ്രഭാഷണം നടത്തും. കെ. അബ്ദു റശീദ് നരിക്കോട് കീ നോട്ട് അവതരിപ്പിക്കും. കണ്ണൂർ യൂണിവേഴ്സിറ്റി റിസർച്ച് ഗൈഡായി തെരെഞ്ഞെടുക്കപ്പെട്ട തളിപ്പറമ്പ കേയീ സാഹിബ്‌ ട്രെയിനിംഗ് സ്കൂൾ അസിസ്റ്റന്റ് പ്രൊഫസറും അൽമഖർ എക്സിക്യൂട്ടീവ് അംഗവുമായ ഡോ. ഫൈസൽ അഹ്സനി ഉളിയിലിനെ ചടങ്ങിൽ അനുമോദിക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എം.കെ ഹാമിദ് മാസ്റ്റർ ചൊവ്വ സ്വാഗതവും ബി.എ. അലി മൊഗ്രാൽ നന്ദിയും പറയും. കെ. അബ്ദു റശീദ് ദാരിമി നൂഞ്ഞേരി, കെ.പി. കമാലുദ്ധീൻ മൗലവി കൊയ്യം, മുഹമ്മദ്‌ അനസ് അമാനി അൽകാമിലി പുഷ്പഗിരി തുടങ്ങിയവർ സംബന്ധിക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന അമാനീസ് സംഗമം കയരളം മുഹ് യിദ്ധീൻ ഫൈസിയുടെ പ്രാർത്ഥനയോടെ ആരംഭിക്കും. മുട്ടിൽ മുഹമ്മദ് കുഞ്ഞി ബാഖവിയുടെ അധ്യക്ഷതയിൽ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്യും. അൽമഖർ കോളേജ് ഓഫ് ശരീഅ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ ബാഖവി അൽകാമിലി ദർസ് സെഷന് നേതൃത്വം നൽകും. അലിക്കുഞ്ഞി അമാനി മയ്യിൽ പദ്ധതി അവതരിപ്പിക്കും. മുഹമ്മദ്‌ കുഞ്ഞി അമാനി പടപ്പേങ്ങാട് സ്വാഗതവും അബ്ദുൽ മജീദ് അമാനി തളിപ്പറമ്പ നന്ദിയും പറയും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന കൻസുൽ ഉലമ മഖാം സിയാറത്തിന് സയ്യിദ് സഅദുദ്ദീൻ തങ്ങൾ വളപട്ടണം നേതൃത്വം നൽകും. 4.30 ന് സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങളുടെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ദിക്റ് ഹൽഖക്ക് സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽബുഖാരി പൊസോട്ട് നേതൃത്വം നൽകും. 5.30 ന് സയ്യിദ് ത്വയ്യിബുൽ ബുഖാരി മാട്ടൂൽ തങ്ങളുടെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ഖസീദത്തുൽ ബുർദ മജ്‌ലിസിന് പട്ടുവം കെ.പി അബ്ദുസ്സ്വമദ് അമാനി നേതൃത്വം നൽകും. സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂൽ സമാപന പ്രാർത്ഥന നടത്തും. 6.30 ന് അനുസ്മരണ സമ്മേളനം സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കും. അൽമഖർ വർക്കിംഗ്‌ പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ് സുഹൈൽ അസ്സഖാഫ് മടക്കര യുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി കെ.പി അബൂബക്ർ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്യും. അൽമഖർ മുഖ്യ രക്ഷധികാരി സയ്യിദ് മുഹമ്മദ്‌ അസ്‌ലം ജിഫ്‌രി അനുഗ്രഹ പ്രഭാഷണവും സുൽത്വാനുൽ ഉലമ കാന്തപുരം എ.പി അബൂബക്ർ മുസ്‌ലിയാർ മുഖ്യപ്രഭാഷണവും ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി അനുസ്മരണ പ്രഭാഷണവും പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണവും നടത്തും. സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അൽ അഹ്ദൽ മുത്തന്നൂർ, എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, മുസ്തഫ ദാരിമി കടാങ്കോട്, സി.എൻ. ജഅ'ഫർ എന്നിവർ പ്രസംഗിക്കും. കെ.എ മുഹമ്മദലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ, മഹ്മൂദ് ഹാജി ഉമ്മുൽ ഖുവൈൻ, കെ.പി. അബ്ദുൽ ജബ്ബാർ ഹാജി, പനാമ മുസ്തഫ ഹാജി തുടങ്ങിയവർ വിവിധ അവാർഡുകൾ വിതരണം ചെയ്യും. സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കൂറത്ത് സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. സ്വാഗതസംഘം ജനറൽ കൺവീനർ ആർ.പി. ഹുസൈൻ മാസ്റ്റർ ഇരിക്കൂർ സ്വാഗതവും മുഹമ്മദ്‌ റഫീഖ്‌ അമാനി തട്ടുമ്മൽ നന്ദിയും പറയും. പരിപാടിയുടെ ഭാഗമായി അന്നദാനവും നടക്കും.

## Article Content

**തളിപ്പറമ്പ: ** ജന സേവനങ്ങൾക്കും പാവപ്പെട്ടവർക്കും വേണ്ടി ജീവിതം സമർപ്പിച്ച കൻസുൽ ഉലമ ഹംസ ഉസ്താദിൻ്റെ നാലാം ആണ്ട് അനുസ്മരണ സമ്മേളനം നാളെ ( 2022 സെപ്റ്റംബർ 18 ഞായർ) നാടുകാണി ദാറുൽ അമാൻ അൽ മഖർ കാമ്പസിൽ വിപുലമായ പരിപാടികളോടെ നടക്കും. പരിപാടികൾക്ക് തുടക്കം കുറിച്ച് രാവിലെ 10 മണിക്ക് സ്വാഗതസംഘം ചെയർമാൻ മുസ്തഫ ദാരിമി കടാങ്കോട് പതാക ഉയർത്തും. 10.30 ന് പ്രാസ്ഥാനിക സമ്മേളനം സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറി പി.പി അബ്ദുൽ ഹകീം സഅദിയുടെ അധ്യക്ഷതയിൽ ജാമിഅ സഅദിയ്യ സ്ഥാപനങ്ങളുടെ പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവ്വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി അബ്ദുറഹ്‌മാൻ ബാഖവി പരിയാരം പ്രാരംഭ പ്രാർത്ഥന നടത്തും. യുക്തിവാദം, മതനിരാസം, ലിബറലിസം എന്ന വിഷയത്തിൽ ബശീർ ഫൈസി വെണ്ണക്കോടും മതരാഷ്ട്രവാദം, പൊളിറ്റിക്കൽ ഇസ്‌ലാം വിഷയത്തിൽ റഹ്‌മതുല്ല സഖാഫി എളമരവും പ്രഭാഷണം നടത്തും. കെ. അബ്ദു റശീദ് നരിക്കോട് കീ നോട്ട് അവതരിപ്പിക്കും. കണ്ണൂർ യൂണിവേഴ്സിറ്റി റിസർച്ച് ഗൈഡായി തെരെഞ്ഞെടുക്കപ്പെട്ട തളിപ്പറമ്പ കേയീ സാഹിബ്‌ ട്രെയിനിംഗ് സ്കൂൾ അസിസ്റ്റന്റ് പ്രൊഫസറും അൽമഖർ എക്സിക്യൂട്ടീവ് അംഗവുമായ ഡോ. ഫൈസൽ അഹ്സനി ഉളിയിലിനെ ചടങ്ങിൽ അനുമോദിക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എം.കെ ഹാമിദ് മാസ്റ്റർ ചൊവ്വ സ്വാഗതവും ബി.എ. അലി മൊഗ്രാൽ നന്ദിയും പറയും. കെ. അബ്ദു റശീദ് ദാരിമി നൂഞ്ഞേരി, കെ.പി. കമാലുദ്ധീൻ മൗലവി കൊയ്യം, മുഹമ്മദ്‌ അനസ് അമാനി അൽകാമിലി പുഷ്പഗിരി തുടങ്ങിയവർ സംബന്ധിക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന അമാനീസ് സംഗമം കയരളം മുഹ് യിദ്ധീൻ ഫൈസിയുടെ പ്രാർത്ഥനയോടെ ആരംഭിക്കും. മുട്ടിൽ മുഹമ്മദ് കുഞ്ഞി ബാഖവിയുടെ അധ്യക്ഷതയിൽ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്യും. അൽമഖർ കോളേജ് ഓഫ് ശരീഅ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ ബാഖവി അൽകാമിലി ദർസ് സെഷന് നേതൃത്വം നൽകും. അലിക്കുഞ്ഞി അമാനി മയ്യിൽ പദ്ധതി അവതരിപ്പിക്കും. മുഹമ്മദ്‌ കുഞ്ഞി അമാനി പടപ്പേങ്ങാട് സ്വാഗതവും അബ്ദുൽ മജീദ് അമാനി തളിപ്പറമ്പ നന്ദിയും പറയും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന കൻസുൽ ഉലമ മഖാം സിയാറത്തിന് സയ്യിദ് സഅദുദ്ദീൻ തങ്ങൾ വളപട്ടണം നേതൃത്വം നൽകും. 4.30 ന് സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങളുടെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ദിക്റ് ഹൽഖക്ക് സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽബുഖാരി പൊസോട്ട് നേതൃത്വം നൽകും. 5.30 ന് സയ്യിദ് ത്വയ്യിബുൽ ബുഖാരി മാട്ടൂൽ തങ്ങളുടെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ഖസീദത്തുൽ ബുർദ മജ്‌ലിസിന് പട്ടുവം കെ.പി അബ്ദുസ്സ്വമദ് അമാനി നേതൃത്വം നൽകും. സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂൽ സമാപന പ്രാർത്ഥന നടത്തും. 6.30 ന് അനുസ്മരണ സമ്മേളനം സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കും. അൽമഖർ വർക്കിംഗ്‌ പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ് സുഹൈൽ അസ്സഖാഫ് മടക്കര യുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി കെ.പി അബൂബക്ർ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്യും. അൽമഖർ മുഖ്യ രക്ഷധികാരി സയ്യിദ് മുഹമ്മദ്‌ അസ്‌ലം ജിഫ്‌രി അനുഗ്രഹ പ്രഭാഷണവും സുൽത്വാനുൽ ഉലമ കാന്തപുരം എ.പി അബൂബക്ർ മുസ്‌ലിയാർ മുഖ്യപ്രഭാഷണവും ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി അനുസ്മരണ പ്രഭാഷണവും പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണവും നടത്തും. സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അൽ അഹ്ദൽ മുത്തന്നൂർ, എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, മുസ്തഫ ദാരിമി കടാങ്കോട്, സി.എൻ. ജഅ'ഫർ എന്നിവർ പ്രസംഗിക്കും. കെ.എ മുഹമ്മദലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ, മഹ്മൂദ് ഹാജി ഉമ്മുൽ ഖുവൈൻ, കെ.പി. അബ്ദുൽ ജബ്ബാർ ഹാജി, പനാമ മുസ്തഫ ഹാജി തുടങ്ങിയവർ വിവിധ അവാർഡുകൾ വിതരണം ചെയ്യും. സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കൂറത്ത് സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. സ്വാഗതസംഘം ജനറൽ കൺവീനർ ആർ.പി. ഹുസൈൻ മാസ്റ്റർ ഇരിക്കൂർ സ്വാഗതവും മുഹമ്മദ്‌ റഫീഖ്‌ അമാനി തട്ടുമ്മൽ നന്ദിയും പറയും. പരിപാടിയുടെ ഭാഗമായി അന്നദാനവും നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68833/kansul-ulama-hamsa-ustad)