---
title: "60 മില്ലി ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ"
english_title: "harshith arrested with hashish oil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68816/harshith-arrested-with-hashish-oil"
published_at: "2022-09-17T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632544a174c0e_news-card.jpg"
keywords: []
---

# 60 മില്ലി ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

> **Lead Summary:** **ഇരിട്ടി: **60 മില്ലി ഹാഷിഷ് ഓയിലുമായി വിളക്കോട് സ്വദേശിയായ യുവാവ് പിടിയിൽ. വിളക്കോട് പാറാടൻ മുക്കിലെ കൊയിലോട്ര ഹൗസിൽ ഹര്‍ഷിത്ത് നെയാണ് മുഴക്കുന്ന് പോലീസ് ഇൻസ്‌പെക്ടർ രജീഷ് തെരുവത്ത് പീടികയിലിന്റെ നിർദ്ദേശപ്രകാരം എസ് ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഹർഷിത്തിന്റെ വീട്ടിൽ വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി ഇയാൾ പിടിയിലാകുന്നത്. എഎസ്ഐ ജയരാജൻ, സിവിൽ പൊലിസ് ഓഫിസർമാരായ റോഷിത്ത്, നവാസ്, സന്തോഷ്, സ്ക്വാഡ് അംഗങ്ങളായ ഷൗക്കത്തലി, നിഷാദ്, സുധീഷ് എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും

## Article Content

**ഇരിട്ടി: **60 മില്ലി ഹാഷിഷ് ഓയിലുമായി വിളക്കോട് സ്വദേശിയായ യുവാവ് പിടിയിൽ. വിളക്കോട് പാറാടൻ മുക്കിലെ കൊയിലോട്ര ഹൗസിൽ ഹര്‍ഷിത്ത് നെയാണ് മുഴക്കുന്ന് പോലീസ് ഇൻസ്‌പെക്ടർ രജീഷ് തെരുവത്ത് പീടികയിലിന്റെ നിർദ്ദേശപ്രകാരം എസ് ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഹർഷിത്തിന്റെ വീട്ടിൽ വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി ഇയാൾ പിടിയിലാകുന്നത്. എഎസ്ഐ ജയരാജൻ, സിവിൽ പൊലിസ് ഓഫിസർമാരായ റോഷിത്ത്, നവാസ്, സന്തോഷ്, സ്ക്വാഡ് അംഗങ്ങളായ ഷൗക്കത്തലി, നിഷാദ്, സുധീഷ് എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68816/harshith-arrested-with-hashish-oil)