---
title: "തെരുവ് നായ ശല്യം; മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് എയര്‍ഗണുമായി സംരക്ഷണമൊരുക്കി രക്ഷിതാവ്, വീഡിയോ വൈറൽ "
english_title: "Protection for students "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68789/protection-for-students"
published_at: "2022-09-16T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6324aa9e36844_Screenshot_20220916-222534_UC_Browser.jpg"
keywords: []
---

# തെരുവ് നായ ശല്യം; മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് എയര്‍ഗണുമായി സംരക്ഷണമൊരുക്കി രക്ഷിതാവ്, വീഡിയോ വൈറൽ 

> **Lead Summary:** തെരുവ് നായ ആക്രമണത്തില്‍ നിന്നും മദ്രസാ വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി നടക്കുന്ന രക്ഷിതാവിന്റെ വീഡിയോ വൈറല്‍. ബേക്കല്‍ ഹദാദ് നഗറിലാണ് സംഭവം. മദ്രസയിലേക്ക് പോയ ഒരു കുട്ടിയെ കഴിഞ്ഞ ദിവസം തെരുവ് നായ കടിച്ചിരുന്നു. തുടര്‍ന്നാണ് സമീര്‍ എയര്‍ഗണുമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടന്നത്.

## Article Content

തെരുവ് നായ ആക്രമണത്തില്‍ നിന്നും മദ്രസാ വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി നടക്കുന്ന രക്ഷിതാവിന്റെ വീഡിയോ വൈറല്‍. ബേക്കല്‍ ഹദാദ് നഗറിലാണ് സംഭവം. മദ്രസയിലേക്ക് പോയ ഒരു കുട്ടിയെ കഴിഞ്ഞ ദിവസം തെരുവ് നായ കടിച്ചിരുന്നു. തുടര്‍ന്നാണ് സമീര്‍ എയര്‍ഗണുമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടന്നത്.

സമീര്‍ തോക്കുമായി മുന്നിലും മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ പിന്നിലായും നടക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തെരുവ് നായ്ക്കള്‍ വന്നാല്‍ വെടിവെച്ച് കൊല്ലുമെന്നും വീഡിയോ പറയുന്നുണ്ട്. ആരാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.

തെരുവ് നായ ആക്രമണം കൂടിവരികയാണെന്നും വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് പ്രധാനമെന്നും സമീര്‍ പറയുന്നു. അതിനപ്പുറത്തേക്ക് സംരക്ഷണത്തിനായി പ്രായോഗിക നടപടികളിലേക്ക് അധികാരികളുടെ ശ്രദ്ധ കൊണ്ടുവരുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68789/protection-for-students)