---
title: "പുഴയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു "
english_title: "Toilet waste "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68786/toilet-waste"
published_at: "2022-09-16T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6324a88125eb1_859674-75199-axhywvjxyg-1511960362.jpg"
keywords: []
---

# പുഴയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു 

> **Lead Summary:** **വളപട്ടണം:** പുഴയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയവരെയും ടാങ്കറും നാട്ടുകാർപിടികൂടി പോലീസിൽ ഏല്പിച്ചു. വളപട്ടണം പുഴയിൽ പാലത്തിനടിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ചാൽ ബീച്ച് സ്വദേശി മുഹമ്മദലി , കീരിയാട് സ്വദേശി സ ഹീദ്, ടാങ്കർ ലോറി ഉടമ ഈന്തോട് സ്വദേശി തിലകൻ എന്നിവർക്കെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ടാങ്കർ ലോറിശ്രദ്ധയിൽപ്പെട്ടനാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു. കക്കൂസ് മാലിന്യവുമായെത്തിയ കെ.എൽ.71. എ.430l നമ്പർ ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**വളപട്ടണം:** പുഴയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയവരെയും ടാങ്കറും നാട്ടുകാർപിടികൂടി പോലീസിൽ ഏല്പിച്ചു. വളപട്ടണം പുഴയിൽ പാലത്തിനടിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ചാൽ ബീച്ച് സ്വദേശി മുഹമ്മദലി , കീരിയാട് സ്വദേശി സ ഹീദ്, ടാങ്കർ ലോറി ഉടമ ഈന്തോട് സ്വദേശി തിലകൻ എന്നിവർക്കെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ടാങ്കർ ലോറിശ്രദ്ധയിൽപ്പെട്ടനാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു. കക്കൂസ് മാലിന്യവുമായെത്തിയ കെ.എൽ.71. എ.430l നമ്പർ ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68786/toilet-waste)