---
title: "എന്റെ പാർട്ടി എന്നെ വിമർശിച്ചാലും തിരുത്തിയാലും അതിൽ മനംനൊന്ത് ഞാൻ ശത്രു പാളയത്തിൽ അഭയം തേടില്ല :കെ എം ഷാജി"
english_title: "k m shaji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68650/k-m-shaji"
published_at: "2022-09-16T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63241db275b82_vac.jpg"
keywords: []
---

# എന്റെ പാർട്ടി എന്നെ വിമർശിച്ചാലും തിരുത്തിയാലും അതിൽ മനംനൊന്ത് ഞാൻ ശത്രു പാളയത്തിൽ അഭയം തേടില്ല :കെ എം ഷാജി

> **Lead Summary:** **മസ്‌കറ്റ്:** മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കെ എം ഷാജി. പാര്‍ട്ടി തിരുത്തിയാല്‍ മനംനൊന്ത് ശത്രുപാളയത്തില്‍ അഭയം തേടില്ല. ശത്രുപാളയത്തില്‍ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരില്‍ താനുണ്ടാകില്ലെന്നും കെ എം ഷാജി പറഞ്ഞു. ഒമാനില്‍ മസ്‌കറ്റ് കെഎംസിസി വേദിയിലായിരുന്നു ഷാജിയുടെ പ്രതികരണം. 'ലീഗ് യോഗത്തില്‍ കെ എം ഷാജിക്കെതിരെ വിമര്‍ശനമുണ്ടായതെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ലീഗിനകത്ത് വിമര്‍ശനമൊക്കെയുണ്ടെന്ന് നിങ്ങള്‍ സമ്മതിച്ചതില്‍ സന്തോഷം. എന്നാല്‍ യോഗത്തില്‍ അങ്ങനെ എനിക്കെതിരെ വിമര്‍ശനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറിയും ചുമതലക്കാരും എല്ലാം പറഞ്ഞത്. എന്റെ പാര്‍ട്ടി എന്നെ വിമര്‍ശിച്ചാലും തിരുത്തിയാലും അതില്‍ മനം നൊന്ത് ഞാന്‍ ശത്രുപാളയത്തില്‍ അഭയം തേടില്ല. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയില്‍ തന്നെയായിരിക്കും. ശത്രുവിന്റെ പാളയത്തില്‍ അടയിരുന്ന് കിട്ടുന്ന ആനുകൂല്യങ്ങള്‍ പറ്റുന്ന കൂട്ടത്തില്‍ ഷാജിയും ലീഗുകാരും ഉണ്ടാകില്ല', കെ എം ഷാജി പറഞ്ഞു.മുസ്ലീം ലീഗ് യോഗത്തില്‍ പ്രധാന നേതാക്കള്‍ കെ എം ഷാജിക്കെതിരെ വിമര്‍ശനം ഉന്നയിച്ചുവെന്നായിരുന്നു ഇന്നലെ പുറത്തുവന്ന വാര്‍ത്തകള്‍. കെ എം ഷാജി തെറ്റിദ്ധാരണയുണ്ടാക്കും വിധം പൊതുവേദിയില്‍ പ്രസംഗിക്കുന്നുവെന്നും എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാന്‍ ശ്രമിച്ചെന്നും യോഗത്തില്‍ ആക്ഷേമുയര്‍ന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

## Article Content

**മസ്‌കറ്റ്:** മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കെ എം ഷാജി. പാര്‍ട്ടി തിരുത്തിയാല്‍ മനംനൊന്ത് ശത്രുപാളയത്തില്‍ അഭയം തേടില്ല. ശത്രുപാളയത്തില്‍ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരില്‍ താനുണ്ടാകില്ലെന്നും കെ എം ഷാജി പറഞ്ഞു. ഒമാനില്‍ മസ്‌കറ്റ് കെഎംസിസി വേദിയിലായിരുന്നു ഷാജിയുടെ പ്രതികരണം. 'ലീഗ് യോഗത്തില്‍ കെ എം ഷാജിക്കെതിരെ വിമര്‍ശനമുണ്ടായതെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ലീഗിനകത്ത് വിമര്‍ശനമൊക്കെയുണ്ടെന്ന് നിങ്ങള്‍ സമ്മതിച്ചതില്‍ സന്തോഷം. എന്നാല്‍ യോഗത്തില്‍ അങ്ങനെ എനിക്കെതിരെ വിമര്‍ശനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറിയും ചുമതലക്കാരും എല്ലാം പറഞ്ഞത്. എന്റെ പാര്‍ട്ടി എന്നെ വിമര്‍ശിച്ചാലും തിരുത്തിയാലും അതില്‍ മനം നൊന്ത് ഞാന്‍ ശത്രുപാളയത്തില്‍ അഭയം തേടില്ല. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയില്‍ തന്നെയായിരിക്കും. ശത്രുവിന്റെ പാളയത്തില്‍ അടയിരുന്ന് കിട്ടുന്ന ആനുകൂല്യങ്ങള്‍ പറ്റുന്ന കൂട്ടത്തില്‍ ഷാജിയും ലീഗുകാരും ഉണ്ടാകില്ല', കെ എം ഷാജി പറഞ്ഞു.മുസ്ലീം ലീഗ് യോഗത്തില്‍ പ്രധാന നേതാക്കള്‍ കെ എം ഷാജിക്കെതിരെ വിമര്‍ശനം ഉന്നയിച്ചുവെന്നായിരുന്നു ഇന്നലെ പുറത്തുവന്ന വാര്‍ത്തകള്‍. കെ എം ഷാജി തെറ്റിദ്ധാരണയുണ്ടാക്കും വിധം പൊതുവേദിയില്‍ പ്രസംഗിക്കുന്നുവെന്നും എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാന്‍ ശ്രമിച്ചെന്നും യോഗത്തില്‍ ആക്ഷേമുയര്‍ന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68650/k-m-shaji)