---
title: "റാഗിംഗ്: 19 വയസ്സുകാരായ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68645/arrest"
published_at: "2022-09-16T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632419a5d2ded_DSC_7464_(1).JPG"
keywords: []
---

# റാഗിംഗ്: 19 വയസ്സുകാരായ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ

> **Lead Summary:** വിദ്യാർഥിയെ ക്ലാസിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി റാഗ് ചെയ്യുകയും മർദിച്ച് അവശനാക്കുകയും ചെയ്തുവെന്ന കേസിൽ രണ്ട് വിദ്യാർഥികളെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റു ചെയ്തു.ഹംദർദ് യൂനിവേർസിറ്റി കണ്ണൂർ സെന്ററിലെ വിദ്യാർഥികളായ മേലെ ചൊവ്വയിലെ മുഹമ്മദ് നഫ്രാൻ,ചൊക്ലിയിലെ എ.ആർ.റിസ്വാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. താണയിലെ റോഷൻതാജിനെ പിടികിട്ടാനുണ്ട്.ഇതേ സ്ഥാപനത്തിലെ ഒന്നാം വർഷ ബി.ബി.എ.വിദ്യാർഥി മുഹമ്മദ് അജ്മൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന്റെ ഡയരക്ടറാണ് പോലീസിൽ പരാതി നൽകിയത്.ഈ മാസം 12നാണ് കേസിനാസ്പദമായ സംഭവം.

## Article Content

വിദ്യാർഥിയെ ക്ലാസിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി റാഗ് ചെയ്യുകയും മർദിച്ച് അവശനാക്കുകയും ചെയ്തുവെന്ന കേസിൽ രണ്ട് വിദ്യാർഥികളെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റു ചെയ്തു.ഹംദർദ് യൂനിവേർസിറ്റി കണ്ണൂർ സെന്ററിലെ വിദ്യാർഥികളായ മേലെ ചൊവ്വയിലെ മുഹമ്മദ് നഫ്രാൻ,ചൊക്ലിയിലെ എ.ആർ.റിസ്വാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. താണയിലെ റോഷൻതാജിനെ പിടികിട്ടാനുണ്ട്.ഇതേ സ്ഥാപനത്തിലെ ഒന്നാം വർഷ ബി.ബി.എ.വിദ്യാർഥി മുഹമ്മദ് അജ്മൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന്റെ ഡയരക്ടറാണ് പോലീസിൽ പരാതി നൽകിയത്.ഈ മാസം 12നാണ് കേസിനാസ്പദമായ സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68645/arrest)