---
title: "മീലാദെ ഹഫ്‌ലെ സംഘടിപ്പിച്ചു"
english_title: "meelad_puliyool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6859/meelad_puliyool"
published_at: "2021-10-23T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61741a075d7e8_20211022_211611.jpg"
keywords: []
---

# മീലാദെ ഹഫ്‌ലെ സംഘടിപ്പിച്ചു

> **Lead Summary:** പുളിയൂല്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി മീലാദെ മെഹ്ഫലെ സംഘടിപ്പിച്ചു.

## Article Content

പുളിയൂല്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി മീലാദെ മെഹ്ഫലെ സംഘടിപ്പിച്ചു.

മഹല്ല് പ്രസിഡന്റ് ഉമ്മര്‍ ടി.കെ.യുടെ അദ്ധ്യക്ഷതയില്‍ നടന്ന നബിദിനാഘോഷ പരിപാടിയില്‍ മഹല്ല് സെക്രട്ടറി ബഷീര്‍ സ്വാഗതം പറഞ്ഞു. ഇസ്മായീല്‍ അമാനി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു. സാഹിത്യോത്സവ് പ്രതിഭകള്‍ ചേര്‍ന്ന് ഗാന വിരുന്നും നടത്തി. ബഷീര്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു.അശ്‌റഫ് സുറൈജ് സഖാഫി , ആശംസ നേര്‍ന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6859/meelad_puliyool)