---
title: "വിദ്യാർത്ഥിനിയോട് ലൈംഗികോദ്ദേശത്തോടെയുള്ള പെരുമാറ്റം: പിടിഎ പ്രസിഡണ്ട് അറസ്റ്റിൽ "
english_title: "Pta president arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68577/pta-president-arrested"
published_at: "2022-09-15T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632355aa74fde_t-t-balachandran.jpg"
keywords: []
---

# വിദ്യാർത്ഥിനിയോട് ലൈംഗികോദ്ദേശത്തോടെയുള്ള പെരുമാറ്റം: പിടിഎ പ്രസിഡണ്ട് അറസ്റ്റിൽ 

> **Lead Summary:** **ചെറുവത്തൂർ (കാസർകോട്) :** പ്ലസ്ടു വിദ്യാർഥിനിയോടു മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പിടിഎ പ്രസിഡന്റ് പിലിക്കോട് ഏച്ചിക്കൊവ്വൽ തെക്കേവീട്ടിൽ ടി.ടി.ബാലചന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തു.

## Article Content

**ചെറുവത്തൂർ (കാസർകോട്) :** പ്ലസ്ടു വിദ്യാർഥിനിയോടു മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പിടിഎ പ്രസിഡന്റ് പിലിക്കോട് ഏച്ചിക്കൊവ്വൽ തെക്കേവീട്ടിൽ ടി.ടി.ബാലചന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തു.

ഈ മാസം 2ന് സ്കൂളിലെ ഓണാഘോഷ പരിപാടികൾക്കിടെയാണ് പരാതിക്കിടയായ സംഭവം. പിന്നീട് ഇയാൾ ഒളിവിൽ പോയിരുന്നു. നാട്ടിൽ എത്തിയെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെയും ചന്തേര എസ്ഐ എം.വി.ശ്രീദാസിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ സിപിഎം ഏച്ചിക്കൊവ്വൽ വടക്ക് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും ഇയാളെ ഒഴിവാക്കി. പിടിഎ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സ്കൂൾ അധികൃതർ ഇയാളെ പുറത്താക്കി.

ഓണാഘോഷ പരിപാടിക്കിടയിൽ സ്കൂൾ അസംബ്ലി ഹാളിൽവച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചു എന്നാണു വിദ്യാർഥിനി പൊലീസിൽ മൊഴി നൽകിയത്. സംഭവം സംബന്ധിച്ച് വിദ്യാർഥിനി സ്കൂൾ അധികൃതർക്ക് നൽകിയ പരാതി പൊലീസിന് കൈമാറുകയാണ് ഉണ്ടായത്. ഐപിസി 354, 354(എ)(1)(i) വകുപ്പുകൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68577/pta-president-arrested)