---
title: "ജോലിക്കിടെ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു "
english_title: "Najeeb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68576/najeeb"
published_at: "2022-09-15T22:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6323543f3750c_IMG_20220915_210254.jpg"
keywords: []
---

# ജോലിക്കിടെ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു 

> **Lead Summary:** എരിഞ്ഞിക്കടവ് കാക്കടവത്ത് പുതിയ പുരയിൽ നജീബ് ജോലിക്കിടെ മരം പൊട്ടി വീണ് മരണപ്പെട്ടു. പരേതനായ മമ്പിയൽ ഉമ്മർ- മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന (പള്ളിപ്പറമ്പ്). മക്കൾ: നിഹാൽ, നൗഫാൻ, നൗഫിദ് (വിദ്യാർത്ഥികൾ) സഹോദരങ്ങൾ: റിനാസ്, റാബിയ, റഫീന. ഇന്ന് കണ്ടക്കൈയിൽ മരം മുറിക്കുന്നതിന് ഇടയിലാണ് മുറിച്ച് കൊണ്ടിരിക്കുന്ന മരം ദേഹത്ത് പതിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഖബറടക്കം നാളെ (16.09.2022 വെള്ളി) ഉച്ചക്ക് രണ്ട് മണിക്ക് വെള്ളിക്കോട്ട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

## Article Content

എരിഞ്ഞിക്കടവ് കാക്കടവത്ത് പുതിയ പുരയിൽ നജീബ് ജോലിക്കിടെ മരം പൊട്ടി വീണ് മരണപ്പെട്ടു. പരേതനായ മമ്പിയൽ ഉമ്മർ- മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന (പള്ളിപ്പറമ്പ്). മക്കൾ: നിഹാൽ, നൗഫാൻ, നൗഫിദ് (വിദ്യാർത്ഥികൾ) സഹോദരങ്ങൾ: റിനാസ്, റാബിയ, റഫീന. ഇന്ന് കണ്ടക്കൈയിൽ മരം മുറിക്കുന്നതിന് ഇടയിലാണ് മുറിച്ച് കൊണ്ടിരിക്കുന്ന മരം ദേഹത്ത് പതിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഖബറടക്കം നാളെ (16.09.2022 വെള്ളി) ഉച്ചക്ക് രണ്ട് മണിക്ക് വെള്ളിക്കോട്ട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68576/najeeb)