---
title: ""സ്മാർട്ട്‌ തളിപ്പറമ്പ "; നഗരസഭയുടെ നേതൃത്വത്തിൽ  സംഘടക സമിതി ചേർന്നു"
english_title: "smart thalipparamba campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68519/smart-thalipparamba-campaign"
published_at: "2022-09-15T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63231e36ddc59_vac.jpg"
keywords: []
---

# "സ്മാർട്ട്‌ തളിപ്പറമ്പ "; നഗരസഭയുടെ നേതൃത്വത്തിൽ  സംഘടക സമിതി ചേർന്നു

> **Lead Summary:** > " സ്മാർട്ട്‌ തളിപ്പറമ്പ " ക്യാമ്പയിനിന്റെ ഭാഗമായി തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ സംഘടക സമിതി ചേർന്നു.17/09/2022 നു രാവിലെ 9.30 നു കാക്കത്തോട് ബസ്സ്റ്റാൻഡിൽ നിന്നും സ്വച്ചതാ റാലിയോടാനുബന്ധിച്ചു നടക്കുന്ന ചിറവക്ക് രാജരാജേശ്വര ക്ഷേത്ര പരിസരത്തു നടക്കുന്ന ക്ലീൻ ഡ്രൈവ് പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്തു. ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ സിറാജ് പദ്ധതി വിശദീകരിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൽ സത്താർ. എം സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി അധ്യക്ഷൻമാരായ നബീസ ബീവി, പി. പി. മുഹമ്മദ്‌ നിസാർ, കദീജ. കെ. പി, കൗൺസിലർമാരായ ഇ.കുഞ്ഞിരാമൻ, രമേശൻ. കെ , വി.വിജയൻ, മനോജ്‌, സുരേഷ്കുമാർ. സി , വത്സരാജൻ ഗോപിനാഥ്, റസിയ. പി.കെ, സാഹിദ. പി. കെ. റഹ്മത്ത് ബീഗം, സജീറ. എം. പി, ഷൈനി. പി എന്നിവരും, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡൻ്റ് കെ.എസ്.റിയാസ് തളിപ്പറമ്പ പരിസരത്തുള്ള സ്കൂളുകളിലെ എൻ. എസ്. എസ്സ് , എൻ. സി. സി, എസ്. പി. സി, സ്കൗട്ട് കോർഡിനേറ്റർമാർ, നിർമ്മൽ ഭാരത് ട്രസ്റ്റ്‌ ചെയർമാൻ ഫഹദ് മുഹമ്മദ്‌ എന്നിവരും സംബന്ധിച്ചു.

## Article Content

> " സ്മാർട്ട്‌ തളിപ്പറമ്പ " ക്യാമ്പയിനിന്റെ ഭാഗമായി തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ സംഘടക സമിതി ചേർന്നു.17/09/2022 നു രാവിലെ 9.30 നു കാക്കത്തോട് ബസ്സ്റ്റാൻഡിൽ നിന്നും സ്വച്ചതാ റാലിയോടാനുബന്ധിച്ചു നടക്കുന്ന ചിറവക്ക് രാജരാജേശ്വര ക്ഷേത്ര പരിസരത്തു നടക്കുന്ന ക്ലീൻ ഡ്രൈവ് പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്തു. ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ സിറാജ് പദ്ധതി വിശദീകരിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൽ സത്താർ. എം സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി അധ്യക്ഷൻമാരായ നബീസ ബീവി, പി. പി. മുഹമ്മദ്‌ നിസാർ, കദീജ. കെ. പി, കൗൺസിലർമാരായ ഇ.കുഞ്ഞിരാമൻ, രമേശൻ. കെ , വി.വിജയൻ, മനോജ്‌, സുരേഷ്കുമാർ. സി , വത്സരാജൻ ഗോപിനാഥ്, റസിയ. പി.കെ, സാഹിദ. പി. കെ. റഹ്മത്ത് ബീഗം, സജീറ. എം. പി, ഷൈനി. പി എന്നിവരും, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡൻ്റ് കെ.എസ്.റിയാസ് തളിപ്പറമ്പ പരിസരത്തുള്ള സ്കൂളുകളിലെ എൻ. എസ്. എസ്സ് , എൻ. സി. സി, എസ്. പി. സി, സ്കൗട്ട് കോർഡിനേറ്റർമാർ, നിർമ്മൽ ഭാരത് ട്രസ്റ്റ്‌ ചെയർമാൻ ഫഹദ് മുഹമ്മദ്‌ എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68519/smart-thalipparamba-campaign)