---
title: "യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് ബോധരഹിതയാക്കി മാലയും പണവും കവർന്ന പ്രതി പിടിയിൽ"
english_title: "pramod arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68477/pramod-arrested"
published_at: "2022-09-15T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6322f35dedfd1_news-card.jpg"
keywords: []
---

# യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് ബോധരഹിതയാക്കി മാലയും പണവും കവർന്ന പ്രതി പിടിയിൽ

> **Lead Summary:** പയ്യന്നൂർ കുഞ്ഞിമംഗലത്ത് തുണിക്കടയിൽ കയറി യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച മാലയും പണവും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. ചെറുതാഴം ചെമ്പല്ലിക്കുണ്ടിൽ താമസിക്കുന്ന തൃശ്ശൂർ വില്ലന്നൂർ സ്വദേശി കെ വി പ്രമോദിനെ ആണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ സെപ്തംബര്‍-12 ന് സൈക്കിളിലെത്തിയ കുഞ്ഞിമംഗലം തലായി മുക്കില്‍ വസ്ത്രവ്യാപാരം നടത്തുന്ന യുവതിയുടെ സ്ഥാപനത്തില്‍ കയറിയ മോഷ്ടാവ് മുഖത്ത്‌ സ് പ്രേ അടിച്ച് മാലയും വളയും പണവും കവര്‍ന്നു രക്ഷപ്പെടുകയായിരുന്നു. തലായി മുക്ക് ഏഴിലോട് റോഡില്‍ സഞ്ജന ഗാര്‍മെന്റസ് നടത്തുന്ന മുട്ടം വെങ്ങരയിലെഎം.വി.സൗമ്യയുടെ രണ്ട് പവന്റെ മാലയും മുക്കാല്‍ പവന്റെ വളയും പേഴ്‌സില്‍ കരുതിയ പണവുമാണ് കവര്‍ന്നത്.

## Article Content

പയ്യന്നൂർ കുഞ്ഞിമംഗലത്ത് തുണിക്കടയിൽ കയറി യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച മാലയും പണവും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. ചെറുതാഴം ചെമ്പല്ലിക്കുണ്ടിൽ താമസിക്കുന്ന തൃശ്ശൂർ വില്ലന്നൂർ സ്വദേശി കെ വി പ്രമോദിനെ ആണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ സെപ്തംബര്‍-12 ന് സൈക്കിളിലെത്തിയ കുഞ്ഞിമംഗലം തലായി മുക്കില്‍ വസ്ത്രവ്യാപാരം നടത്തുന്ന യുവതിയുടെ സ്ഥാപനത്തില്‍ കയറിയ മോഷ്ടാവ് മുഖത്ത്‌ സ് പ്രേ അടിച്ച് മാലയും വളയും പണവും കവര്‍ന്നു രക്ഷപ്പെടുകയായിരുന്നു. തലായി മുക്ക് ഏഴിലോട് റോഡില്‍ സഞ്ജന ഗാര്‍മെന്റസ് നടത്തുന്ന മുട്ടം വെങ്ങരയിലെഎം.വി.സൗമ്യയുടെ രണ്ട് പവന്റെ മാലയും മുക്കാല്‍ പവന്റെ വളയും പേഴ്‌സില്‍ കരുതിയ പണവുമാണ് കവര്‍ന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68477/pramod-arrested)