---
title: "തളിപ്പറമ്പ് ജുമാമസ്ജിദ് വഖഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഷംസുദ്ധീൻ വീണ്ടും വരുന്നു"
english_title: "shamsudheen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68456/shamsudheen"
published_at: "2022-09-15T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6322df81f284f_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ജുമാമസ്ജിദ് വഖഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഷംസുദ്ധീൻ വീണ്ടും വരുന്നു

> **Lead Summary:** തളിപ്പറമ്പ് ജുമാ മസ്ജിദ് വഖഫ്എക്സികുട്ടീവ് ഓഫീസറായി കരിവെള്ളൂർ സ്വദേശി ഷംസുദ്ധീൻ വീണ്ടും വരുന്നു. തളിപ്പറമ്പ് ജുമാ മസ്ജിദിന്റെ കീഴിലുള്ള സ്വത്തുക്കൾ അന്യാധീനപെട്ടതും നിലവിലെ കമ്മിറ്റിയുടെ കെടുകാര്യസ്ഥതകളും ചൂണ്ടികാട്ടി മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതി ചെയർമാൻ സി അബ്ദുൽ കരീമും ട്രഷറർ കെപിഎം റിയാസുദ്ധീനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിയമിതനായ ഷംസുദ്ധീന്റെ എക്സികുട്ടീവ് ഓഫീസർ സ്ഥാനം ചോദ്യം ചെയ്തു ജുമാ മസ്ജിദ് പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ട്രസ്റ്റ് കമ്മിറ്റി അംഗങ്ങളെ കൂടി കേട്ട ശേഷം വഖഫ് ബോർഡിന് ഉചിതമായ തീരുമാനം എടുക്കാം എന്ന ഹൈക്കോടതി നിർദേശം പരിഗണിച്ച വഖഫ് ജുഡീഷ്യൽ കമ്മിറ്റി വാദപ്രതിവാദങ്ങൾക്ക് ശേഷം വീണ്ടും എക്സി. ഓഫീസറെ പുനർ നിയമിക്കുകയാണ് ഉണ്ടായത്.

## Article Content

തളിപ്പറമ്പ് ജുമാ മസ്ജിദ് വഖഫ്എക്സികുട്ടീവ് ഓഫീസറായി കരിവെള്ളൂർ സ്വദേശി ഷംസുദ്ധീൻ വീണ്ടും വരുന്നു. തളിപ്പറമ്പ് ജുമാ മസ്ജിദിന്റെ കീഴിലുള്ള സ്വത്തുക്കൾ അന്യാധീനപെട്ടതും നിലവിലെ കമ്മിറ്റിയുടെ കെടുകാര്യസ്ഥതകളും ചൂണ്ടികാട്ടി മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതി ചെയർമാൻ സി അബ്ദുൽ കരീമും ട്രഷറർ കെപിഎം റിയാസുദ്ധീനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിയമിതനായ ഷംസുദ്ധീന്റെ എക്സികുട്ടീവ് ഓഫീസർ സ്ഥാനം ചോദ്യം ചെയ്തു ജുമാ മസ്ജിദ് പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ട്രസ്റ്റ് കമ്മിറ്റി അംഗങ്ങളെ കൂടി കേട്ട ശേഷം വഖഫ് ബോർഡിന് ഉചിതമായ തീരുമാനം എടുക്കാം എന്ന ഹൈക്കോടതി നിർദേശം പരിഗണിച്ച വഖഫ് ജുഡീഷ്യൽ കമ്മിറ്റി വാദപ്രതിവാദങ്ങൾക്ക് ശേഷം വീണ്ടും എക്സി. ഓഫീസറെ പുനർ നിയമിക്കുകയാണ് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68456/shamsudheen)