---
title: "ബി.എസ്.എന്‍.എലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ നശിപ്പിച്ചെന്ന പരാതി; സ്വകാര്യ കേബിള്‍ ജീവനക്കാരനെതിരെ കേസ്‌"
english_title: "optical_fiber_chaparapadavu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68442/optical_fiber_chaparapadavu"
published_at: "2022-09-15T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6322d2fdb2026_arrest.jpg"
keywords: []
---

# ബി.എസ്.എന്‍.എലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ നശിപ്പിച്ചെന്ന പരാതി; സ്വകാര്യ കേബിള്‍ ജീവനക്കാരനെതിരെ കേസ്‌

> **Lead Summary:** ചപ്പാരപ്പടവ് പെരുമ്പടവ് റൂട്ടില്‍ ബി.എസ്.എന്‍.എലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ നശിപ്പിച്ചെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിധിയിലെ ഫൈബര്‍ കേബിളുകളാണ് നശിപ്പിക്കപ്പെട്ടത്.

## Article Content

ചപ്പാരപ്പടവ് പെരുമ്പടവ് റൂട്ടില്‍ ബി.എസ്.എന്‍.എലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ നശിപ്പിച്ചെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിധിയിലെ ഫൈബര്‍ കേബിളുകളാണ് നശിപ്പിക്കപ്പെട്ടത്.

ബിഎസ് എന്‍ എല്‍ തളിപ്പറമ്പ് ഓഫീസിലെ ജൂനിയര്‍ ടെലികോം ഓഫീസറായ എം.വി. ഷിജിലിന്റെ പരാതിയില്‍ കേരള വിഷന്‍ ടി വി ഓപ്പറേറ്ററായ തേര്‍ത്തല്ലി വിമലശ്ശേരി സ്വദേശി ചാണ്ടിഭായി എന്ന് വിളിപ്പേരുള്ള ജിജോ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.

ചപ്പാരപ്പടവ് മുതല്‍ പെരുമ്പടവ് വരെയുള്ള ഭാഗത്തെ സിഗ്‌നല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബിഎസ്എല്‍എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ മുറിച്ച് മാറ്റിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോളാണ് ജിജോ കേബിള്‍ നശിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടത്‌. തുടര്‍ന്ന് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68442/optical_fiber_chaparapadavu)