---
title: "കഴിഞ്ഞ ന്യൂ ഇയർ പാർട്ടിക്കായി മയക്കുമരുന്ന് കൊണ്ടുവന്ന കേസിലെ പ്രതികൾക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും"
english_title: "ndps vadakara court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68378/ndps-vadakara-court"
published_at: "2022-09-15T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6322a59f12014_news-card.jpg"
keywords: []
---

# കഴിഞ്ഞ ന്യൂ ഇയർ പാർട്ടിക്കായി മയക്കുമരുന്ന് കൊണ്ടുവന്ന കേസിലെ പ്രതികൾക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ ദിലിപ്.എം പാർട്ടിയും 2021 ജനുവരി 1ന് ബക്കളത്തുള്ള സ്നേഹ ഇൻ ബാറിൽ വെച്ച് ന്യൂയർ പാർട്ടി നടത്തുന്നതി ന് വേണ്ടി കൊണ്ടുവന്ന 0.1750 ഗ്രാം എൽ എസ് ഡി സ്റ്റാമ്പ്, 53 ഗ്രാം എം ഡി എം എ , 5.37 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ സഹിതം ഒരു വനിത അടക്കം 7 പ്രതികളെയും, മൂന്ന് ഇരുചക്രവാഹനങ്ങളും പിടികൂടിയ 'കേസിൽ ഒന്നും രണ്ടും പ്രതികൾ ആയ സർ സയ്യിദ് ഹൈ സ്ക്കൂളിന് സമീപം സമീർ അലി കെ കെ ഏഴോം നരിക്കോട് താമസിക്കുന്ന ത്വയ്യിബ് പി.സി വടകര എൻ ഡി പി എസ് സ്പെഷൽ കോടതി 10 വർഷം തടവും 1 ലക്ഷം രുപ പിഴയും ശിക്ഷ വിധിച്ചു. കേസിൻ്റെ അന്വേഷണം നടത്തിയത് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻപെക്ടർ ആയിരുന്ന വി.വിപ്രഭാകരൻ, റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ദിലീപ്.എം, നിലവിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ശ്രീരാഗ് കൃഷ്ണ' എന്നിവരടങ്ങിയ ടീം ആയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതികളെ ഉൾപ്പെടുത്തി അതിവേഗം അന്വേഷണം പൂർത്തിയാക്കി കുറ്റം പത്രം സമർപ്പിച്ചത് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണയാണ്. അതി വേഗത്തിൽ കേസിൻ്റെ വിചാരണ നടത്തിയ കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുകയായിരുന്നു. തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ജീവനക്കാർ മാസങ്ങളോളo പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച് എടുത്ത കേസാണ്. കേസ് എടുക്കുമ്പോൾ പാർട്ടിയിൽ പ്രിവൻറിവ് ഓഫിസർ മാരായ കെ.വി ഗിരിഷ്, അസിസ്.എ.കമലാക്ഷൻ.ടി.വി, ഗ്രേഡ് പ്രിവൻറിവ് ഓഫിസർമാരായ മനോഹരൻ' പി.പി, രാജിവർ.പി.കെ, രാജേഷ്.കെ, സിവിൽ എക്സൈസ് ഓഫിസർമാരായ ,മുഹമ്മദ് ഹാരിസ്, ഖലിൽ SAP, രജി രാഗ്.പി.പി, വിനിഷ്.കെ, ഫെമിൻ.ഇ ഏച്ച് വനിത സിവിൽ എക്സൈസ് ഓഫിസർ നിജിഷ.പി എന്നിവരും ഉണ്ടായിരുന്നു'

## Article Content

തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ ദിലിപ്.എം പാർട്ടിയും 2021 ജനുവരി 1ന് ബക്കളത്തുള്ള സ്നേഹ ഇൻ ബാറിൽ വെച്ച് ന്യൂയർ പാർട്ടി നടത്തുന്നതി ന് വേണ്ടി കൊണ്ടുവന്ന 0.1750 ഗ്രാം എൽ എസ് ഡി സ്റ്റാമ്പ്, 53 ഗ്രാം എം ഡി എം എ , 5.37 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ സഹിതം ഒരു വനിത അടക്കം 7 പ്രതികളെയും, മൂന്ന് ഇരുചക്രവാഹനങ്ങളും പിടികൂടിയ 'കേസിൽ ഒന്നും രണ്ടും പ്രതികൾ ആയ സർ സയ്യിദ് ഹൈ സ്ക്കൂളിന് സമീപം സമീർ അലി കെ കെ ഏഴോം നരിക്കോട് താമസിക്കുന്ന ത്വയ്യിബ് പി.സി വടകര എൻ ഡി പി എസ് സ്പെഷൽ കോടതി 10 വർഷം തടവും 1 ലക്ഷം രുപ പിഴയും ശിക്ഷ വിധിച്ചു. കേസിൻ്റെ അന്വേഷണം നടത്തിയത് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻപെക്ടർ ആയിരുന്ന വി.വിപ്രഭാകരൻ, റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ദിലീപ്.എം, നിലവിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ശ്രീരാഗ് കൃഷ്ണ' എന്നിവരടങ്ങിയ ടീം ആയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതികളെ ഉൾപ്പെടുത്തി അതിവേഗം അന്വേഷണം പൂർത്തിയാക്കി കുറ്റം പത്രം സമർപ്പിച്ചത് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണയാണ്. അതി വേഗത്തിൽ കേസിൻ്റെ വിചാരണ നടത്തിയ കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുകയായിരുന്നു. തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ജീവനക്കാർ മാസങ്ങളോളo പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച് എടുത്ത കേസാണ്. കേസ് എടുക്കുമ്പോൾ പാർട്ടിയിൽ പ്രിവൻറിവ് ഓഫിസർ മാരായ കെ.വി ഗിരിഷ്, അസിസ്.എ.കമലാക്ഷൻ.ടി.വി, ഗ്രേഡ് പ്രിവൻറിവ് ഓഫിസർമാരായ മനോഹരൻ' പി.പി, രാജിവർ.പി.കെ, രാജേഷ്.കെ, സിവിൽ എക്സൈസ് ഓഫിസർമാരായ ,മുഹമ്മദ് ഹാരിസ്, ഖലിൽ SAP, രജി രാഗ്.പി.പി, വിനിഷ്.കെ, ഫെമിൻ.ഇ ഏച്ച് വനിത സിവിൽ എക്സൈസ് ഓഫിസർ നിജിഷ.പി എന്നിവരും ഉണ്ടായിരുന്നു'

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68378/ndps-vadakara-court)