---
title: "കെഎസ്ആർടിസി ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചതായി പരാതി "
english_title: "Attack against ksrtc driver "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68329/attack-against-ksrtc-driver"
published_at: "2022-09-14T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321efb3f273c_kannur-ksrtc-driver-beaten-up-in-iritty.jpg.image_.845.440.jpg"
keywords: []
---

# കെഎസ്ആർടിസി ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചതായി പരാതി 

> **Lead Summary:** ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ സമയത്തെ ചൊല്ലി തർക്കം.കെഎസ്ആർടിസി ബസ് ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചതായി പരാതി. പരുക്കേറ്റ കാക്കയങ്ങാട് സ്വദേശി എൻ.കെ.പ്രതീജ് കുമാർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് കെഎസ്ആർടിസിയുടെ ട്രിപ്പ് മുടങ്ങി.തളിപ്പറമ്പിൽ നിന്ന് ഇരിട്ടി വഴി വീരാജ്പേട്ടയ്ക്ക് പോകുന്ന ബസ് ഇരിട്ടിയിൽ ട്രിപ്പ് അവസാനിപ്പിക്കേണ്ടി വന്നതോടെ നിരവധി യാത്രക്കാർ പെരുവഴിയിലായി.

## Article Content

ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ സമയത്തെ ചൊല്ലി തർക്കം.കെഎസ്ആർടിസി ബസ് ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചതായി പരാതി. പരുക്കേറ്റ കാക്കയങ്ങാട് സ്വദേശി എൻ.കെ.പ്രതീജ് കുമാർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് കെഎസ്ആർടിസിയുടെ ട്രിപ്പ് മുടങ്ങി.തളിപ്പറമ്പിൽ നിന്ന് ഇരിട്ടി വഴി വീരാജ്പേട്ടയ്ക്ക് പോകുന്ന ബസ് ഇരിട്ടിയിൽ ട്രിപ്പ് അവസാനിപ്പിക്കേണ്ടി വന്നതോടെ നിരവധി യാത്രക്കാർ പെരുവഴിയിലായി.

തളിപ്പറമ്പ് മുതൽ കെഎസ്ആർടിസി ബസും ഇരിട്ടിയിലേക്ക് വരുന്ന ആപ്പിൾ സ്വകാര്യ ബസും തമ്മിൽ സമയം തർക്കവും മത്സര പാച്ചിലും ആയിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.കെഎസ്ആർടിസി ബസ് കടന്ന് പോകാൻ അനുവദിക്കാത്ത വിധം സ്വകാര്യ ബസ് സർവീസ് നടത്തിയതായും പരാതി ഉണ്ട്. ഇരിട്ടി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടായി.

ഇതിനിടെ സ്വകാര്യ ബസ് ജീവനക്കാർ മർദിക്കുകയായിരുന്നു എന്നാണ് പരാതി.കെഎസ്ആർടിസി ബസിന്റെ 10 മിനിറ്റ് മുൻപാണ് സ്വകാര്യ ബസ് എത്തേണ്ടതെന്നും സ്ഥിരമായി ഇവർ സമയം വൈകിപ്പിച്ച് കെഎസ്ആർടിസിക്ക് അൽപം മുൻപ് എന്ന നിലയിൽ ആയിരുന്നു ഓടിയിരുന്നത് എന്നും പ്രതിജ് കുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68329/attack-against-ksrtc-driver)