---
title: "അനധികൃത ചെങ്കൽ ഖനനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജിയോളജിസ്റ്റ് ഓഫീസർക്ക് പരാതി നൽകി"
english_title: "Muslim youth leagu peruvana"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68327/muslim-youth-leagu-peruvana"
published_at: "2022-09-14T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321ee691dcc3_IMG-20220913-WA0082.jpg"
keywords: []
---

# അനധികൃത ചെങ്കൽ ഖനനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജിയോളജിസ്റ്റ് ഓഫീസർക്ക് പരാതി നൽകി

> **Lead Summary:** ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഇരുന്നൂറോളം കുടുംബങ്ങൾക്കും സ്വത്തിനും ഭീഷണിയായി മലമുകളിൽ യാതൊരുവിധ പാരിസ്ഥിതിക അനുമതിയോ പഞ്ചായത്തിൽ നിന്നുള്ള അനുമതിയോ ഒന്നുമില്ലാതെ തീർത്തും അനധികൃതമായി നടത്തുന്ന ചെങ്കൽ ഖനനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് പെരുവണ ശാഖാ കമ്മിറ്റി ജില്ലാ ജിയോളജിസ്റ്റ് ഓഫീസർക്ക് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് കൂവേരി വില്ലേജ് ഓഫീസർക്ക് നൽകിയ പരാതിയിൽ വില്ലേജ് ഓഫീസർ ഖനനം നിർത്താൻ ആവശ്യപ്പെട്ടു, എന്നാൽ അതൊന്നും വകവയ്ക്കാതെ ഇപ്പോഴും ഖനനം തുടർന്നുകൊണ്ടിരിക്കുകയാണെന്നും അതിനാൽ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ചെങ്കൽ ഖനനം നിർത്തിവെക്കാൻ ഉള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

## Article Content

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഇരുന്നൂറോളം കുടുംബങ്ങൾക്കും സ്വത്തിനും ഭീഷണിയായി മലമുകളിൽ യാതൊരുവിധ പാരിസ്ഥിതിക അനുമതിയോ പഞ്ചായത്തിൽ നിന്നുള്ള അനുമതിയോ ഒന്നുമില്ലാതെ തീർത്തും അനധികൃതമായി നടത്തുന്ന ചെങ്കൽ ഖനനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് പെരുവണ ശാഖാ കമ്മിറ്റി ജില്ലാ ജിയോളജിസ്റ്റ് ഓഫീസർക്ക് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് കൂവേരി വില്ലേജ് ഓഫീസർക്ക് നൽകിയ പരാതിയിൽ വില്ലേജ് ഓഫീസർ ഖനനം നിർത്താൻ ആവശ്യപ്പെട്ടു, എന്നാൽ അതൊന്നും വകവയ്ക്കാതെ ഇപ്പോഴും ഖനനം തുടർന്നുകൊണ്ടിരിക്കുകയാണെന്നും അതിനാൽ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ചെങ്കൽ ഖനനം നിർത്തിവെക്കാൻ ഉള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68327/muslim-youth-leagu-peruvana)