---
title: "നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ പീഡിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ"
english_title: "two arrested in rape case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68315/two-arrested-in-rape-case"
published_at: "2022-09-14T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321e1d59642a_DSC_7464_(1).JPG"
keywords: []
---

# നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ പീഡിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **പഴയങ്ങാടി: **നവമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 കാരിയെ യും കൂട്ടുകാരിയെയും പെൺകുട്ടിയുടെ വീട്ടിലെ ഒരു മുറിയിൽ വെച്ച് പീഡനത്തിനിരയാക്കിയ യുവാക്കൾ പോക്സോ കേസിൽ അറസ്റ്റിൽ . ആന്തൂർ ധർമ്മശാല സ്വദേശി പുത്തൻ വീട്ടിൽ റെജിലിനെ ഇന്നലെ പഴയങ്ങാടി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി .എൻ.സന്തോഷ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിലാണ് 17 കാരിയുടെ വീട്ടിൽ താമസിക്കാനാനെത്തിയ കൂട്ടുകാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പാതി രാത്രിയിൽ വീട്ടിലെത്തിയ ആന്തൂർ നണിയൂർ സ്വദേശി കെ.അരുണും ഒരേ മുറിയിൽ വെച്ച്പീഡിപ്പിച്ച വിവരം പെൺകുട്ടി വീട്ടുകാരോട് വെളിപ്പെടുത്തിയത്. ഇൻസ്റ്റാ ഗ്രാം വഴി പരിചയപ്പെട്ട സ്റ്റേഷൻ പരിധിയിലെ 17 കാരിയുടെ വീട്ടിൽ ഇക്കഴിഞ്ഞ ഏഴാം തീയതി രാത്രിയിൽ എത്തിയ യുവാവും സുഹൃത്തും വീട്ടുകാർ അറിയാതെ അകത്ത് പ്രവേശിക്കുകയും പെൺകുട്ടിയുടെ മുറിയിലെത്തുകയുമായിരുന്നു. സുഹൃത്തായ പെൺകുട്ടിയും മുറിയിലുണ്ടായിരുന്നു.നേരം പുലരുവോളം യുവാക്കൾ പെൺകുട്ടികളുമൊത്ത് കഴിഞ്ഞ വിവരം പുറത്തു വന്നതോടെയാണ്പീഡന പരാതിയും പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

## Article Content

**പഴയങ്ങാടി: **നവമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 കാരിയെ യും കൂട്ടുകാരിയെയും പെൺകുട്ടിയുടെ വീട്ടിലെ ഒരു മുറിയിൽ വെച്ച് പീഡനത്തിനിരയാക്കിയ യുവാക്കൾ പോക്സോ കേസിൽ അറസ്റ്റിൽ . ആന്തൂർ ധർമ്മശാല സ്വദേശി പുത്തൻ വീട്ടിൽ റെജിലിനെ ഇന്നലെ പഴയങ്ങാടി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി .എൻ.സന്തോഷ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിലാണ് 17 കാരിയുടെ വീട്ടിൽ താമസിക്കാനാനെത്തിയ കൂട്ടുകാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പാതി രാത്രിയിൽ വീട്ടിലെത്തിയ ആന്തൂർ നണിയൂർ സ്വദേശി കെ.അരുണും ഒരേ മുറിയിൽ വെച്ച്പീഡിപ്പിച്ച വിവരം പെൺകുട്ടി വീട്ടുകാരോട് വെളിപ്പെടുത്തിയത്. ഇൻസ്റ്റാ ഗ്രാം വഴി പരിചയപ്പെട്ട സ്റ്റേഷൻ പരിധിയിലെ 17 കാരിയുടെ വീട്ടിൽ ഇക്കഴിഞ്ഞ ഏഴാം തീയതി രാത്രിയിൽ എത്തിയ യുവാവും സുഹൃത്തും വീട്ടുകാർ അറിയാതെ അകത്ത് പ്രവേശിക്കുകയും പെൺകുട്ടിയുടെ മുറിയിലെത്തുകയുമായിരുന്നു. സുഹൃത്തായ പെൺകുട്ടിയും മുറിയിലുണ്ടായിരുന്നു.നേരം പുലരുവോളം യുവാക്കൾ പെൺകുട്ടികളുമൊത്ത് കഴിഞ്ഞ വിവരം പുറത്തു വന്നതോടെയാണ്പീഡന പരാതിയും പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68315/two-arrested-in-rape-case)