---
title: "സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: പട്ടുവം സ്വദേശിനിയുടെ പരാതിയിൽ യുവാവിനെതിരെ കേസ്"
english_title: "case against domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68269/case-against-domestic-violance"
published_at: "2022-09-14T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321acc3a5c53_download.jpg"
keywords: []
---

# സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: പട്ടുവം സ്വദേശിനിയുടെ പരാതിയിൽ യുവാവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്**: വിവാഹ സമയത്ത് 46 പവൻ ആഭരണങ്ങൾ കൈപറ്റിയ ശേഷം കൂടുതൽ സ്വർണ്ണവും പണവുമാവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു. പട്ടുവം അരിയിൽകയ്യം തടം സ്വദേശിനിയായ 35കാരിയുടെ പരാതിയിലാണ് ഭർത്താവ് എൻ.ദിനേശനെ തിരെ കേസെടുത്തത്.2007 മാർച്ച് 25 നായിരുന്നു ഇവരുടെ വിവാഹം ഈ സമയം 46 പവൻ സ്വർണ്ണാഭരണങ്ങൾ നൽകിയതായും ഇത് വിറ്റ് തുലച്ച ശേഷം പിന്നീട് തൻ്റെ അവകാശത്തിലുള്ള വീടിൻ്റെയും സ്വത്തിൻ്റെയും പകുതി അവകാശം എഴുതി കൊടുക്കാൻ നിരന്തരം ശല്യം ചെയ്യുകയും അവകാശം എഴുതി വാങ്ങിയ ശേഷം മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്**: വിവാഹ സമയത്ത് 46 പവൻ ആഭരണങ്ങൾ കൈപറ്റിയ ശേഷം കൂടുതൽ സ്വർണ്ണവും പണവുമാവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു. പട്ടുവം അരിയിൽകയ്യം തടം സ്വദേശിനിയായ 35കാരിയുടെ പരാതിയിലാണ് ഭർത്താവ് എൻ.ദിനേശനെ തിരെ കേസെടുത്തത്.2007 മാർച്ച് 25 നായിരുന്നു ഇവരുടെ വിവാഹം ഈ സമയം 46 പവൻ സ്വർണ്ണാഭരണങ്ങൾ നൽകിയതായും ഇത് വിറ്റ് തുലച്ച ശേഷം പിന്നീട് തൻ്റെ അവകാശത്തിലുള്ള വീടിൻ്റെയും സ്വത്തിൻ്റെയും പകുതി അവകാശം എഴുതി കൊടുക്കാൻ നിരന്തരം ശല്യം ചെയ്യുകയും അവകാശം എഴുതി വാങ്ങിയ ശേഷം മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68269/case-against-domestic-violance)