---
title: "കണ്ണൂരിൽ ക്ലിനിക്കിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തീപ്പൊരി പ്രസാദ് പിടിയിൽ"
english_title: "theeppori prasad arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68216/theeppori-prasad-arrested"
published_at: "2022-09-14T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63218495143c8_news-card.jpg"
keywords: []
---

# കണ്ണൂരിൽ ക്ലിനിക്കിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തീപ്പൊരി പ്രസാദ് പിടിയിൽ

> **Lead Summary:** **കണ്ണൂർ: **തളാപ്പിലെ ഡോക്ടറുടെക്ലിനിക്ക് കുത്തിതുറന്ന് മേശയിൽ സൂക്ഷിച്ച 50,000 രൂപ കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.60 ഓളം മോഷണകേസിലെ പ്രതിയായ ആലപ്പുഴചെന്നിത്തല യിലെ തീപ്പൊരി പ്രസാദ് എന്ന തുമ്പിനാത്ത് ഹൗസിൽ പ്രസാദിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ.ബിനു മോഹൻ്റെ നേതൃത്വത്തിൽ ജൂനിയർ എസ്.ഐ. സൗമ്യ, എ.എസ് ഐമാരായ.രഞ്ജിത്ത്, അജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായനാസർ, പ്രമോദ്, സിവിൽ പോലീസ് ഓഫീസർ ഷൈജു എന്നിവരടങ്ങിയ സംഘം പിടികൂടിയത്. മോഷണ പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് 24 മണിക്കൂറിനകം കവർച്ചക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ തളാപ്പിലെ ഡോക്ടർ ചന്ദ്രശേഖരൻ ക്ലീനിക്ക് പൂട്ടിയ ശേഷം പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ ക്ലീനിക് ശുചീകരിക്കാനെത്തിയ ജീവനക്കാരിയാണ് സ്ഥാപനത്തിൻ്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. മേശവലിപ്പ് തകർത്ത് അരലക്ഷം രൂപ മോഷ്ടാവ് കവർന്നിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കേസെടുത്ത പോലീസ് സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും നാട്ടുകാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ കണ്ണൂർ തെക്കീബസാറിൽ വെച്ച് പിടികൂടിയത്. പോലീസ്ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും മോഷ്ടിച്ച പണത്തെ കുറിച്ചു സൂചന നൽകുകയും ചെയ്തു.സംസ്ഥാനത്ത് ഉടനീളം 60 ഓളം കേസുകളിൽ പ്രതിയായ ഇയാൾക്ക് അമ്പലപ്പുഴ മാത്രം 45 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.കണ്ണൂർ കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിൽ മോഷണവുമായി കഴിയുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്.

## Article Content

**കണ്ണൂർ: **തളാപ്പിലെ ഡോക്ടറുടെക്ലിനിക്ക് കുത്തിതുറന്ന് മേശയിൽ സൂക്ഷിച്ച 50,000 രൂപ കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.60 ഓളം മോഷണകേസിലെ പ്രതിയായ ആലപ്പുഴചെന്നിത്തല യിലെ തീപ്പൊരി പ്രസാദ് എന്ന തുമ്പിനാത്ത് ഹൗസിൽ പ്രസാദിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ.ബിനു മോഹൻ്റെ നേതൃത്വത്തിൽ ജൂനിയർ എസ്.ഐ. സൗമ്യ, എ.എസ് ഐമാരായ.രഞ്ജിത്ത്, അജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായനാസർ, പ്രമോദ്, സിവിൽ പോലീസ് ഓഫീസർ ഷൈജു എന്നിവരടങ്ങിയ സംഘം പിടികൂടിയത്. മോഷണ പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് 24 മണിക്കൂറിനകം കവർച്ചക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ തളാപ്പിലെ ഡോക്ടർ ചന്ദ്രശേഖരൻ ക്ലീനിക്ക് പൂട്ടിയ ശേഷം പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ ക്ലീനിക് ശുചീകരിക്കാനെത്തിയ ജീവനക്കാരിയാണ് സ്ഥാപനത്തിൻ്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. മേശവലിപ്പ് തകർത്ത് അരലക്ഷം രൂപ മോഷ്ടാവ് കവർന്നിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കേസെടുത്ത പോലീസ് സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും നാട്ടുകാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ കണ്ണൂർ തെക്കീബസാറിൽ വെച്ച് പിടികൂടിയത്. പോലീസ്ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും മോഷ്ടിച്ച പണത്തെ കുറിച്ചു സൂചന നൽകുകയും ചെയ്തു.സംസ്ഥാനത്ത് ഉടനീളം 60 ഓളം കേസുകളിൽ പ്രതിയായ ഇയാൾക്ക് അമ്പലപ്പുഴ മാത്രം 45 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.കണ്ണൂർ കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിൽ മോഷണവുമായി കഴിയുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68216/theeppori-prasad-arrested)