---
title: "ഓവുചാലിലേക്ക് സ്കൂട്ടർ തെന്നിവീണ് യുവാവ് മരണപ്പെട്ടു"
english_title: "scooter accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68179/scooter-accident"
published_at: "2022-09-14T11:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63216da171a85_vac.jpg"
keywords: []
---

# ഓവുചാലിലേക്ക് സ്കൂട്ടർ തെന്നിവീണ് യുവാവ് മരണപ്പെട്ടു

> **Lead Summary:** **വളപട്ടണം: **റോഡിൽ നിന്ന് ഓവുചാലിലേക്ക് സ്കൂട്ടർ തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസിയായയുവാവ് മരണപ്പെട്ടു. മൂന്ന് മാസം മുമ്പ് അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ അഴീക്കോട് പുന്നക്കപ്പാറ ഗുജറാപളളിക്ക് സമീപം താമസിക്കുന്ന പാറോത്ത് കിഴക്കേയിൽ ഹൗസിൽ നവാസ് ആണ് മരണപ്പെട്ടത്.പുന്നക്കപ്പാറയിലെ പി പി.നജീബ് – പി കെ സുലൈഖ ദമ്പതികളുടെ മകനാണ് .ഇന്നലെ രാത്രി 10.30 മണിയോടെ അഴീക്കോട് പാലോട്ടു വയലിലായിരുന്നു അപകടം.പുന്നക്കപ്പാറയിലെ തറവാട്ടുവീട്ടിൽ നിന്നും മാങ്കടവിലെ ഭാര്യവീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം .നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപക ട കാരണം വാഹനത്തിന് കുറുകെ തെരുവ് നായ ചാടിയതാണോയെന്ന സംശയമുയർന്നിട്ടുണ്ട്. ഭാര്യ: ഫാത്തിമത്ത് റിഷാന. മക്കൾ: മൻഹ ഫാത്തിമ, മുഹമ്മദ് ഹയാൻ. സഹോദരങ്ങൾ: സഫ്വാൻ, അനസ്.വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

## Article Content

**വളപട്ടണം: **റോഡിൽ നിന്ന് ഓവുചാലിലേക്ക് സ്കൂട്ടർ തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസിയായയുവാവ് മരണപ്പെട്ടു. മൂന്ന് മാസം മുമ്പ് അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ അഴീക്കോട് പുന്നക്കപ്പാറ ഗുജറാപളളിക്ക് സമീപം താമസിക്കുന്ന പാറോത്ത് കിഴക്കേയിൽ ഹൗസിൽ നവാസ് ആണ് മരണപ്പെട്ടത്.പുന്നക്കപ്പാറയിലെ പി പി.നജീബ് – പി കെ സുലൈഖ ദമ്പതികളുടെ മകനാണ് .ഇന്നലെ രാത്രി 10.30 മണിയോടെ അഴീക്കോട് പാലോട്ടു വയലിലായിരുന്നു അപകടം.പുന്നക്കപ്പാറയിലെ തറവാട്ടുവീട്ടിൽ നിന്നും മാങ്കടവിലെ ഭാര്യവീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം .നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപക ട കാരണം വാഹനത്തിന് കുറുകെ തെരുവ് നായ ചാടിയതാണോയെന്ന സംശയമുയർന്നിട്ടുണ്ട്. ഭാര്യ: ഫാത്തിമത്ത് റിഷാന. മക്കൾ: മൻഹ ഫാത്തിമ, മുഹമ്മദ് ഹയാൻ. സഹോദരങ്ങൾ: സഫ്വാൻ, അനസ്.വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68179/scooter-accident)