---
title: "കരിമ്പം കൾച്ചറൽ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "karimbam cultural centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68143/karimbam-cultural-centre"
published_at: "2022-09-14T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63215091d9814_vac.jpg"
keywords: []
---

# കരിമ്പം കൾച്ചറൽ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ; **കരിമ്പം കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അള്ളാംകുളം സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പൂക്കള മത്സരവും കലാ കായിക മത്സരങ്ങളും ഉൾപ്പെടെ സംഘടിപ്പിച്ചു നടത്തിയ ഓണാഘോഷ പരിപാടി പരിയാരം പഞ്ചായത്ത് മുൻ പ്രസിഡന്റ് എ രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക - ചലച്ചിത്ര പ്രവർത്തകനായ ചന്ദ്രൻ നരിക്കോട് മുഖ്യ അതിഥിയായ പരിപാടിയിൽ കൾച്ചറൽ സെന്റർ പ്രസിഡന്റ് കെ പി എം റിയാസുദ്ധീൻ അദ്ധ്യക്ഷനായി. മുനിസിപ്പൽ വികസന കാര്യ ചെയർപേഴ്‌സൺ എം കെ ഷബിത, പുകസ തളിപ്പറമ്പ് മേഖലാ സിക്രട്ടറി എം സന്തോഷ്‌, എ സി മാത്യു, സി രാഹുൽ തുടങ്ങിയവർ സംസാരിച്ചു. ഓൺലൈൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിന് ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്, വേൾഡ് റെക്കോർഡ് യൂണിയൻ എന്നീ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ആഷിയ സുജയ് യെ അനുമോദിച്ച തികച്ചും ഉത്സവാന്തരീക്ഷത്തിൽ നടന്ന ആഘോഷ പരിപാടിയിൽ മത്സര വിജയികൾക്ക് സമ്മാന വിതരണവും എസ് എസ് എൽ സി - പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു.

## Article Content

**തളിപ്പറമ്പ; **കരിമ്പം കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അള്ളാംകുളം സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പൂക്കള മത്സരവും കലാ കായിക മത്സരങ്ങളും ഉൾപ്പെടെ സംഘടിപ്പിച്ചു നടത്തിയ ഓണാഘോഷ പരിപാടി പരിയാരം പഞ്ചായത്ത് മുൻ പ്രസിഡന്റ് എ രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക - ചലച്ചിത്ര പ്രവർത്തകനായ ചന്ദ്രൻ നരിക്കോട് മുഖ്യ അതിഥിയായ പരിപാടിയിൽ കൾച്ചറൽ സെന്റർ പ്രസിഡന്റ് കെ പി എം റിയാസുദ്ധീൻ അദ്ധ്യക്ഷനായി. മുനിസിപ്പൽ വികസന കാര്യ ചെയർപേഴ്‌സൺ എം കെ ഷബിത, പുകസ തളിപ്പറമ്പ് മേഖലാ സിക്രട്ടറി എം സന്തോഷ്‌, എ സി മാത്യു, സി രാഹുൽ തുടങ്ങിയവർ സംസാരിച്ചു. ഓൺലൈൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിന് ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്, വേൾഡ് റെക്കോർഡ് യൂണിയൻ എന്നീ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ആഷിയ സുജയ് യെ അനുമോദിച്ച തികച്ചും ഉത്സവാന്തരീക്ഷത്തിൽ നടന്ന ആഘോഷ പരിപാടിയിൽ മത്സര വിജയികൾക്ക് സമ്മാന വിതരണവും എസ് എസ് എൽ സി - പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68143/karimbam-cultural-centre)