---
title: "ഉണർവ്വ് 2022: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ തളിപ്പറമ്പ് പോലീസ്"
english_title: "unarvv 2022"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68134/unarvv-2022"
published_at: "2022-09-14T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63214b30a89c8_vac.jpg"
keywords: []
---

# ഉണർവ്വ് 2022: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ തളിപ്പറമ്പ് പോലീസ്

> **Lead Summary:** വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഉണർവ്വ് – 2022 എന്ന പേരിൽ തളിപ്പറമ്പ് പോലീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഓട്ടോ തൊഴിലാളികളെ അണിനിരത്തി ധർമ്മശാല മുതൽ പറശിനിക്കടവ് ആയൂർവേദ ആശുപത്രി വരെ ലഹരിവിരുദ്ധ റാലിയും നടത്തി. തളിപ്പറമ്പ് എസ്.ഐ.ദിനേശൻ കൊതേരി ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളി യൂണിയൻ സെക്രട്ടറി എൻ.പുഷ്പജൻ അധ്യക്ഷത വഹിച്ചു. എ.സജീവൻ, പി.വി. സുധീർ കുമാർ, എസ്.ഐ: സി. റുമേഷ് എന്നിവർ സംസാരിച്ചു.

## Article Content

വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഉണർവ്വ് – 2022 എന്ന പേരിൽ തളിപ്പറമ്പ് പോലീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഓട്ടോ തൊഴിലാളികളെ അണിനിരത്തി ധർമ്മശാല മുതൽ പറശിനിക്കടവ് ആയൂർവേദ ആശുപത്രി വരെ ലഹരിവിരുദ്ധ റാലിയും നടത്തി. തളിപ്പറമ്പ് എസ്.ഐ.ദിനേശൻ കൊതേരി ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളി യൂണിയൻ സെക്രട്ടറി എൻ.പുഷ്പജൻ അധ്യക്ഷത വഹിച്ചു. എ.സജീവൻ, പി.വി. സുധീർ കുമാർ, എസ്.ഐ: സി. റുമേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68134/unarvv-2022)